“”…നീയിപ്പോളെന്നെ തല്ലിക്കൊന്നാലുംശെരി, ഞാനെന്റുദ്ദേശം നടപ്പാക്കും… ഇല്ലേ നീയെന്നെയിങ്ങനെ വിളിച്ചോ..!!”””_ എന്നുമ്പറഞ്ഞവൾ വിരൽ ഞൊടിച്ചുകാട്ടി…
“”…അതിനു നീ ജീവനോടുണ്ടായാലല്ലേടീ കോപ്പേ..?? ഇറങ്ങെടീ മൈരേ എന്റെബെഡ്ഡേന്ന്..!!”””_ അവൾടെനേരേ കൈയോങ്ങിക്കൊണ്ടു ഞാൻപറഞ്ഞതും അവൾ പെട്ടെന്നൊഴിഞ്ഞുമാറാനൊരു ശ്രെമംനടത്തി…
എന്നാലതുകണ്ട ഞാൻ, അവൾടടിനാഭിനോക്കി ആഞ്ഞൊരു തൊഴിയങ്ങുകൊടുത്തു…
നല്ലയിരിപ്പതായികിട്ടിയ തൊഴിയുടെ ഫലമായവൾ അടിവയറും പൊത്തിക്കൊണ്ടു കിടന്നൊന്നുഞരങ്ങുമ്പോൾ എന്റെമുഖത്തൊരു വിജയച്ചിരിയുണ്ടായ്രുന്നു…
“”…നീയെന്താടീ മറ്റവളേ പറഞ്ഞേ..?? നീയെന്നങ്ങു വടിച്ചുകളയോന്നോ..??
എന്നാലിങ്ങോട്ടു വാടീ… നീയല്ല, നിന്റെ തന്തവിചാരിച്ചാക്കൂടി എന്നൊരുചുക്കും ചെയ്യാമ്പറ്റൂല… അവളെന്നെ ചെരയ്ക്കാനെറങ്ങിയേക്കുന്നു..!!”””_ അവൾടെ മുഖത്തുനോക്കി പരിഹാസംകലർന്ന ചിരിയോടെ പറഞ്ഞുതിരിഞ്ഞ ഞാൻ രണ്ടടിയേ മുന്നോട്ടുവെച്ചുള്ളൂ…
ഡിക്ഷ്ണറിപോലൊരു മുതുക്കുബുക്കെടുത്ത് പുറംപൊളക്കെ ഒന്നുതന്നു…
നല്ലത്യാവശ്യം വലിയൊരു ശബ്ദത്തിലമറിക്കൊണ്ടു ഞെളിഞ്ഞുപോയ ഞാൻ മുഖംതിരിച്ചുനോക്കുമ്പോൾ
കണ്ണുംചുവപ്പിച്ചുകൊണ്ടവൾ സംഹാരരുദ്രയെപ്പോലെ നിൽക്കുവായ്രുന്നു, അതും
തൊഴികൊണ്ട വേദനയിൽ പാതിവളഞ്ഞ്…
“”…എന്നെച്ചവിട്ടീമ്മെച്ച് നീയങ്ങനെ മിടുക്കനായ്ട്ടു പോവാന്നാണോടാ നാറീ
കരുതീത്..??”””_ ചോദിച്ചതും അവളാബുക്കുയർത്തി വീണ്ടുമെന്നെ തല്ലാനായോങ്ങി…
എന്നാലൊറ്റത്തട്ടിന് ബുക്കുതെറിപ്പിച്ച ഞാൻ, അവൾടെ കൈയ്ക്കുപിടിച്ചു കട്ടിലിലേയ്‌ക്കെറിഞ്ഞതും കവിഴ്ന്നലച്ചവൾ ബെഡിലേയ്ക്കുവീണു…