എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Posted by

“”…ഡയറ്റിങ്ചെയ്യുന്നതു നല്ലതാ മോളേ…. ഞാനുമതേ രാത്രി ചോറുകഴിപ്പില്ല….!!”””_
അച്ഛൻ മരുമോളെ സപ്പോർട്ടുചെയ്തു…

“”…പിന്നെന്തോ കഴിയ്ക്കുവ…??”””_ ചോറുപാത്രം മാറ്റിവെച്ചമ്മ ചോദിച്ചു…

“”… ചപ്പാത്തിയോ മറ്റോ….!!””” പറയുന്നത് അബദ്ധമായാലോന്നോർത്താവണം അവള് പെട്ടന്നു പറഞ്ഞുവന്നതങ്ങുനിർത്തി…

“”…ഓരോരുത്തർക്ക് ഓരോന്നുണ്ടാക്കാൻ ഇതു ഹോട്ടലൊന്നുമല്ല..!!”””_ സ്വന്തം പ്ലേറ്റിലേയ്ക്കു നോക്കി കീത്തുപറഞ്ഞതും അടികിട്ടിയപോലായ
മീനാക്ഷിയുടെ പ്ലിങ്ങിയമുഖംകണ്ട എനിയ്ക്കങ്ങോട്ടു ചിരിയടക്കാൻവയ്യാതായി…

“”…കീത്തൂ…. നീയൊന്നു മിണ്ടാണ്ടിരുന്നേ..!!”””_ ശബ്ദമുയർത്തി കീത്തുവിനെ വിലക്കിയ അമ്മ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞു:

“”…മോളിരിയ്ക്ക്…. ഞാനിപ്പൊ ചപ്പാത്തിയൊണ്ടാക്കിത്തരാം..!!”””

“”…അതിനിനിയെന്തോത്തിനാ വേറെയൊണ്ടാക്കുന്നേ….?? ഇതേന്നു രണ്ടെണ്ണമെടുത്തു കൊടുത്താപ്പോരേ….??”””_ ചോദിച്ചതും ഞാനച്ഛന്റെ പ്ലേറ്റിൽനിന്നും രണ്ടുചപ്പാത്തിയെടുത്തു മീനാക്ഷീടെപ്ലേറ്റിലേയ്ക്കിട്ടു…

പിന്നെ തുടർന്നു:

“”…ഇതാവുമ്പോ തീറ്റേങ്കൊറയും… ചെലവുഞ്ചുരുക്കാം…!!”””_ രണ്ടുപേർക്കും വൃത്തിയായിട്ടെന്റെ കുത്തുകൊണ്ടതും കുറച്ചു നേരത്തേയ്ക്കാരുമൊന്നും മിണ്ടീല…

ഇടയ്ക്കമ്മ, അച്ഛനോടു മതിയോ…. ഇനിയൊണ്ടാക്കട്ടേന്നൊക്കെ തിരക്കിയതൊഴിച്ച്…

അതിനൊക്കെ വേണ്ടെന്നഭാവത്തിൽ തലയാട്ടുമ്പോളെനിയ്ക്കു ചിരിയാണുവന്നത് വേണോന്നു പറഞ്ഞാലുണ്ടാകുന്ന പുള്ളീടെ അവസ്ഥയോർത്ത്…

“”…മോള് നാളെപ്പോവാനൊള്ള ഒരുക്കോക്കെ കഴിഞ്ഞോ…??”””_ വിഷയംമാറ്റാനായി അച്ഛനാണതുചോദിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *