മീനാക്ഷിയോടുള്ള ആദ്യാനുരാഗമായ്രുന്നു ക്രിക്കറ്റിലേയ്ക്കു നയിച്ചതെങ്കിലും പിന്നീടതു ക്രിക്കറ്റ്‌മാത്രമായി മാറുകയായിരുന്നല്ലോ…
അങ്ങനെ എതിർടീമിന്റെ ബാറ്റിങ് കഴിഞ്ഞു കളിയ്ക്കാനിറങ്ങിയയെന്നെ ബൗൺസറുകളും നോബോളുകളും കൊണ്ടാണവർ നേരിട്ടത്….
അവരെയാരേം കല്യാണംവിളിക്കാത്ത ഞാൻ ചാവുന്നെങ്കിൽ ചാവട്ടേയെന്നമട്ട്…
എന്നാലതിലൊരു ബോളെന്റെ തുടയിൽതട്ടിപ്പോയതും ലെഗിൽനിന്നൊരുത്തന്റെ
കമന്റുവന്നു:
“”…ഇന്നലെയാണ് ചെക്കൻ ഗ്രൗണ്ടുൽഘാടനം നടത്തിയെ… അതിനുമുന്നേ നീയവന്റെ
ബാറ്റെറിഞ്ഞൊടിയ്‌ക്കോ..??”””_ അതുകേട്ടതും കൂടെ നിന്നവന്മാരെല്ലാം കൂടിയാർത്തു ചിരിച്ചു…
കൂട്ടത്തിൽ സ്വന്തം ടീമിലുണ്ടായിരുന്നവന്മാരും…
നല്ലജാഡയിട്ടു പിച്ചിലിറങ്ങീട്ട് നാണങ്കെടേണ്ടിവന്ന അമർഷത്തിൽ ഞാൻ ബാറ്റും ഗ്രൗണ്ടിലേയ്ക്കു വലിച്ചെറിഞ്ഞ് അതുപറഞ്ഞവനേം കൂടെ ചിരിച്ചവന്മാരെയുമെല്ലാം നാലുതെറീംപറഞ്ഞു വീട്ടിലേയ്ക്കുനടന്നു…
അങ്ങോട്ടു കൂടെക്കൊണ്ടോയ ശ്രീയെപ്പോലും ഞാനവിടെ മറന്നുവെന്നതാണ് സത്യം…
തിരികെ വീട്ടിലേയ്ക്കു വന്നുകേറുമ്പോൾ സീരിയലിനുമുന്നെ അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമൊക്കെയുണ്ട്…
ഇനി ഡോറ വെച്ചുകൊടുക്കാത്തോണ്ടാണോ ആവോ
മറ്റേസാധനത്തിനെയാ പരിസരത്തൊന്നും കണ്ടില്ല…
“”…മ്മ്മ്…?? ഇന്നെന്തോപറ്റി നേരത്തെ…?? കെട്ട്യോളെ കാണാനായ്ട്ടോടി പോന്നതാണോ…??”””_ വിയർത്തുകുളിച്ചുള്ളെന്റെ നിൽപ്പുകണ്ടിട്ടാവണം ചെറിയമ്മ ആക്കിയചിരിയോടെ ചോദിച്ചു…
അതിനു കീത്തുവൊഴികെ മറ്റെല്ലാപേരുടെമുഖത്തും ചെറിയൊരുപുഞ്ചിരീമുണ്ട്…