“”…ഇതൊക്കെകേട്ടിട്ട് തൊലിഞ്ഞുകെടക്കാൻ ചെലപ്പൊ നിന്റെതന്ത നിയ്‌ക്കോരിയ്ക്കും… പക്ഷേ എന്നെക്കിട്ടൂല..!!”””_ ഞാൻ ഡോറ് വലിച്ചുതുറന്നുകൊണ്ടാ ഡയലോഗുവിട്ടതും മീനാക്ഷീടെ ചിരിമങ്ങി…
എന്നെ പട്ടിണിയ്ക്കിടാമെന്നുള്ള പ്ലാൻപൊളിഞ്ഞ നിരാശയിൽ നോക്കിനിന്ന അവളേയുമവഗണിച്ച് ഞാൻ താഴത്തേയ്ക്കിറങ്ങി…
ഡൈനിങ്ടേബിളിലിരുന്ന മനുഷ്യരെ മൈൻഡുചെയ്യാതെ പ്ലേറ്റുമെടുത്തുചെന്നിരുന്ന ഞാൻ, കഴിയ്ക്കാനായി തുടങ്ങുമ്പോൾ ഓരോമുഖങ്ങളും വല്ലാത്തൊരുഭാവത്തിലെന്നെ നോക്കി…
പിന്നെ നമുക്കതൊന്നുമൊരു വിഷ്യമേയല്ലാത്തോണ്ട് നൈസിനിരുന്നങ്ങ് കഴിച്ചു…
ഇടയ്ക്ക്
കറിവിളമ്പാനായടുത്തുവന്ന ചെറിയമ്മ, എന്തോചോദിയ്ക്കാനായി തുടങ്ങീതും അമ്മ, വേണ്ടെന്നും അച്ഛനിരിയ്ക്കുന്നെന്നും കണ്ണുകാട്ടുന്നുണ്ടായ്രുന്നു…
ചെറിയമ്മയിനിയെന്തേലും കൊനഷ്ടാണു പറയുന്നതെങ്കിൽ അച്ഛന്റെവായീന്ന് പൂരപ്പാട്ടുതുടങ്ങുമല്ലോ..??!!
അതിൽപ്പിന്നെ ചെറിയമ്മ ചോദിയ്ക്കാൻവന്നത് പുറത്തുമിണ്ടീതുമില്ല, ഞാനിട്ട് കൂടുതൽനേരം അവിടിരുന്നതുമില്ല…
.
തിരി പറിച്ചുകളഞ്ഞൊരു തോട്ട മുറിയ്ക്കുള്ളിലിരിയ്ക്കുമ്പോൾ അങ്ങനെ വെറുതെയിരുന്നു
സമയങ്കളയാൻ പറ്റോ..??
കഴിച്ചു കയ്യുംകഴുകി നേരേ മുറിയിലേയ്ക്കോടുമ്പോളാണ് താഴെയിരുന്നെല്ലാരുമെന്നെ
ശ്രെദ്ധിയ്ക്കുന്നതറിയുന്നത്…
അതോടെ കാൽവെയ്പ്പുകൾ താളാത്മകമാക്കി ഞാൻ
മുറിയിലേയ്ക്കു കയറി…
“”…കഴിച്ചോ..??”””_ ബാഗിൽനിന്നും കുറേ ബുക്ക്‌സും ലാപ്ടോപ്പുമൊക്കെയെടുത്ത് ടേബിളിന്റെ പുറത്തു വെയ്ക്കുന്നതിനിടയിൽ കയറിച്ചെന്നയെന്നോട് തിരിഞ്ഞുപോലും നോക്കാതവൾചോദിച്ചു…