“”…മോള് സങ്കടപ്പെടണ്ട… ഇനിമൊതലിവൻ ഫ്രണ്ട്സെന്നുമ്പറഞ്ഞിറങ്ങിയാലല്ലേ… അതു ഞാന്നോക്കിക്കോളാം..!!”””_ അമ്മയുടെ ഭാഗത്തുനിന്നുമുള്ള അടുത്ത
സമാധാനിപ്പിയ്ക്കൽ…
“”…വേണ്ടമ്മേ… സിത്തു പൊയ്ക്കോട്ടേ…. ഇനീപ്പം ഫ്രണ്ട്സിനൊപ്പമുള്ള കറക്കോംനിർത്തിച്ചതു ഞാനാന്നുമ്പറഞ്ഞാവും അടുത്ത ചവിട്ട്…. സാരല്ല, എനിയ്ക്കു വെഷമമതല്ലമ്മേ… സിത്തു കോളേജിലൊക്കെപോവുമ്പം ഞാമ്മാത്രമിവടെ
ചടഞ്ഞിരിയ്ക്കണോലോന്നോർക്കുമ്പോഴാ… കീത്തൂങ്കൂടി ശത്രുവായപ്പോ
ആകെയങ്ങോട്ടൊറ്റപ്പെട്ടപോലെ..!!”””
“”…അതിനെന്താ… നാളെത്തൊട്ടു മോളും പൊയ്ക്കോ..!!”””_ മീനാക്ഷി പറഞ്ഞുകഴിയുന്നതിനു മുന്നേ അശരീരികണക്കെ തന്തപ്പടിയുടെ സ്വരമെത്തി…
ഞാൻ നിന്നിടത്തുനിന്നും തലനേരേ മുകളിലേയ്ക്കുയർത്തി നോക്കി….
ഇനിയിപ്പൊ ദിവ്യവലയത്തോടെ
പ്രത്യക്ഷപ്പെട്ടാലോ, പ്രിയ ഭക്തയെ പ്രീതിപ്പെടുത്താൻ…
ഞാൻ നോക്കിത്തിരിയുമ്പോഴേയ്ക്കും ആശാനങ്ങോട്ടേയ്ക്കെത്തി…
“”…അന്നു കല്യാണങ്കഴിഞ്ഞാമാത്രം ഹോസ്പിറ്റലിലേയ്ക്കു പോയാൽമതിയെന്ന് പറഞ്ഞത് സത്യവാ… ഇപ്പൊ കല്യാണങ്കഴിഞ്ഞല്ലോ… ഇനി മോളുപൊയ്ക്കോ… പിന്നെ മോൾടെ സങ്കടങ്കണ്ടിട്ടാ ഞാനിവനെ തിരിച്ചുവിളിപ്പിച്ചേ…. അല്ലാണ്ടിവമ്പോണേനും എനിയ്ക്കെതിർപ്പൊന്നൂല്ല..!!”””_ കയ്യിലിരുന്ന ബാഗ് അമ്മയ്ക്കുനേരേ നീട്ടിക്കൊണ്ടച്ഛൻ പറഞ്ഞു…
“”…അതല്ലച്ഛാ… എന്റെ.. ന്റെ സസ്പെൻഷൻ പിൻവലിയ്ക്കണോങ്കിൽ വീട്ടീന്നാരേലും ചെല്ലണോന്നാ പറഞ്ഞേക്കുന്നേ, ഇപ്പോളത്തെ സാഹചര്യത്തിൽ പപ്പയോമമ്മിയോ
വരില്ലെന്നുറപ്പല്ലേ..??”””_ അവളൊരു ചോദ്യഭാവത്തോടെ വാക്കുകൾമുറിച്ചതും
അച്ഛനുമമ്മയും ചിന്തയിലാണ്ടു…