“”…ആഹ്..!!”””_ എന്നൊരുവിളിയോടെ സൈഡിലെ സെറ്റിയിലേയ്ക്കലച്ചുവീണ മീനാക്ഷിയേയുംകൊണ്ടു സെറ്റിയൊന്നുകുലുങ്ങി…
എന്താണ് സംഭവിച്ചതെന്ന ഊഹമൊന്നില്ലാതവൾ തലചെരിച്ചുനോക്കിയതും,
“”…പണ്ടിവനൊരു കടിയാലൊരുപുലിയെ, ഖണ്ഡിച്ചതു ഞാൻ കണ്ടറിയുന്നേൻ..!!”””_ അവളുടെ അതേ നാണയത്തിലൊരു മാസ്സ് ഡയലോഗു ഞാനുമടിച്ചു, പക്ഷേ പാടിത്തിരിഞ്ഞതും മുന്നിലമ്മ…
…സബാഷ്.!
“”…നീയെന്താടാ കാട്ടിയേ..?? ഏ..?? ആ വയ്യാണ്ടിരിയ്ക്കുന്ന കൊച്ചിനെ ഉപദ്രവിയ്ക്കുന്നോ..?? അതിനൊന്നാതെ നടക്കാമ്മയ്യ… അപ്പഴാവന്റെ..”””_ ഞാൻ ചെയ്തതുമാത്രംകണ്ട് എന്റെകയ്യിലും പുറത്തുമായി രണ്ടുതല്ലുംതന്നിട്ട് അമ്മ പറയുമ്പോൾ മീനാക്ഷി തൊങ്ങിത്തൊങ്ങി അമ്മയ്ക്കടുത്തുചെന്നു…
“”…അല്ലേലും ഇവനെപ്പോഴുമിങ്ങനാമ്മേ… എന്നെ ചുമ്മായിട്ടൊക്കെ ഉപദ്രവിയ്ക്കും..!!”””_
ദയനീയഭാവത്തിൽ അമ്മയോടെന്റെപരാതിയും പറഞ്ഞുകൊണ്ടവളെന്നെ പാളിനോക്കി…
“”…അമ്മേ… ദേ… ഇവളൊണ്ടല്ലോ…”””
“”…വേണ്ട.! നീയൊന്നുമ്പറേണ്ട… നീയവളെ ചവിട്ടുന്നത് ഞാങ്കണ്ടതല്ലേ..!!”””_ എന്റെ ന്യായീകരണം കേൾക്കാൻ നിൽക്കാതെന്നെ ബ്ലോക്കാക്കിയശേഷമമ്മ വീണ്ടുംതുടർന്നു:
“”…നെനക്കറിയോ… നീയിവടന്നങ്ങോട്ടെറങ്ങിയേ പിന്നെ ഈ കൊച്ചൊരു തുള്ളി വെള്ളങ്കുടിച്ചിട്ടില്ല, നീയെപ്പൊ വരോന്നുഞ്ചോയ്ച്ചു പിന്നാലെ നടക്കുവായ്രുന്നു… അവസാനം ഏട്ടൻവന്നു സമാധാനപ്പെടുത്തിയാ അവിടെപ്പിടിച്ചിരുത്തിയെ… അങ്ങനുള്ളപെണ്ണിനെ നെനക്കെങ്ങനെയാടാ ഉപദ്രവിയ്ക്കാന്തോന്നുന്നേ..??”””