കലിപ്പിന്റെ അൾട്ടിമേറ്റ് ലെവലിലായിരുന്ന ഞാൻ വീട്ടിലേയ്ക്കു വണ്ടികേറ്റിയപാടെ
ചാടിയിറങ്ങിയകത്തേയ്ക്കു നടന്നു…
അതേസമയംതന്നെ പിന്നിൽനിന്നും
ശ്രീയെന്തൊക്കെയോ പറയാൻ ശ്രെമിച്ചെങ്കിലും ഞാനതിനൊന്നുംതന്നെ ചെവികൊടുത്തില്ല…
സിറ്റ്ഔട്ടിൽനിന്നും ലിവിങ്റൂമിലേയ്ക്കുകേറിയ ഞാൻ കാണുന്നത്, സെറ്റിയിൽ ചമ്രമ്പെടഞ്ഞിരുന്ന് ഡോറകാണുന്ന മീനാക്ഷിയെ…
കയ്യിലൊരുബൌളിൽ ഓറഞ്ചിന്റെ അല്ലികളും മുന്തിരിയുമൊക്കെയുണ്ട്…
കണ്ടപാടെ ചെന്നൊരു ചവിട്ടുകൊടുക്കാൻ വെമ്പിയ മനസ്സിനെ കടിഞ്ഞാണിടുമ്പോളേയ്ക്കും
അവളെന്നെക്കണ്ടു…
മൊത്തത്തിൽപൊളിഞ്ഞ മുഖഭാവംകണ്ടതും മീനാക്ഷിയുടെമുഖത്തൊരു
പുഞ്ചിരിവിടർന്നു:
“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല..!!”””_ ആക്കിയചിരിയോടെ ഒരുവരിയുംപാടിക്കൊണ്ട് സെറ്റിയിൽനിന്നുമെഴുന്നേറ്റ മീനാക്ഷി അകത്തേയ്ക്കുനോക്കി വിളിച്ചു:
“”…അമ്മേ… ദേ സിത്തുവന്നൂ..!!”””_ പറഞ്ഞശേഷമെന്റെ നേരേ തിരിഞ്ഞയവൾ,
“”…ഇരിയ്ക്കൂട്ടോ… ഞാനിപ്പ ചായേയ്ട്ട് വരാവേ… അങ്ങോട്ടുമിങ്ങോട്ടുമോടിയ ക്ഷീണങ്കാണും..!!”””_
വീണ്ടുമൊരിയ്ക്കൽകൂടിയെന്നെ നൈസിനു വാരിക്കൊണ്ടകത്തേയ്ക്കു
നടക്കുമ്പോൾ മന്ത്രംജപിയ്ക്കുമ്പോലെ വീണ്ടുമവൾടെ സ്വരമുയർന്നു:
“”…പാണ്ടൻനായുടെ പല്ലിനുശൗര്യം പണ്ടേപോലെ ഫലിയ്ക്കുന്നില്ല..!!”””_ ആ ഒരു വരിയുമ്പാടി തിരിഞ്ഞുനോക്കി ഷോൾഡറുകുലുക്കി ചിരിച്ചുകൊണ്ടോടാൻ തുടങ്ങിയ മീനാക്ഷിയുടെ കുണ്ടിനോക്കി ആഞ്ഞൊരുചവിട്ടായ്രുന്നു എന്റെമറുപടി…