“”…പിന്നെ..?? കണ്ടവളുമാരെയൊക്കെ തലേക്കെട്ടിവെച്ചപ്പൊ അറ്റ്ലീസ്റ്റ് മനുഷ്യനുപൊറത്തിറങ്ങി നടക്കണോന്നുകൂടി അങ്ങേരു ചിന്തിച്ചില്ലല്ലോ… എന്നിട്ടിപ്പൊ ഞാൻ നാണങ്കെടുത്താമ്മേണ്ടി
നടക്കുവാന്ന്… എന്താ… ഇതൊക്കെകേട്ടിട്ടും
വായിലുവെരളുമിട്ടു മിണ്ടാണ്ടുനടക്കണോ ഞാൻ..??”””
“”…നീയിത്രേന്തെളയ്ക്കുന്നെ എന്റേന്നു മേടിച്ചുകെട്ടാനാ സിത്തൂ… നീയൊരു
കാര്യമോർത്തോ, നിന്റെ തന്തയായോണ്ട് അത്രേലൊതുങ്ങി… വേറെ വല്ലോരുമായിരുന്നേ
നിന്നെയെന്നേ അടിച്ചിറക്കി പിണ്ഡമ്മെച്ചേനെ… അമ്മാതിരി തന്തയില്ലാത്തരോം
കാണിച്ചേച്ചുനിന്നു പുലമ്പുന്നോ..??”””_ അവൻവീണ്ടും കലിപ്പടങ്ങാതെ ചീറിക്കൊണ്ടെന്റെനേരേ പാഞ്ഞുവന്നതും അവന്മാരൊക്കെകൂടി തടഞ്ഞുനിർത്തി…
പിന്നെ കുറച്ചുനേരം ആരുമൊന്നും മിണ്ടാതെ തലകുനിച്ചിരുന്നു…
ഒടുക്കമവൻതന്നെ പറഞ്ഞു;
“”…വാ… വീട്ടിപ്പോവാം.! നിന്നെക്കാണാണ്ട് അവളവിടെക്കിടന്നു കയറുപൊട്ടിയ്ക്കുവാന്ന്…
നീയവളെ ഒറ്റയ്ക്കിട്ടുപോയെന്നാ അവളു പറയണേ… അതോണ്ടുവാ.. പോയവൾടെ സങ്കടന്തീർക്കാം..!!”””_ ഒരിടവേളയ്ക്കുശേഷം അവനതുമൊഴിയുമ്പോൾ
ചുണ്ടിന്റെ
ധ്രുവങ്ങളിലെവിടെയോ
ഒരുപുഞ്ചിരി ഞാൻകണ്ടു…
“”…ഓഹോ.! അപ്പോളത്രേക്കായ്ട്ടും നീ നമ്മളെ കളിപ്പിയ്ക്കുവായ്രുന്നല്ലേ… എന്തായാലും കൊള്ളാടാ കൊള്ളാം..!!”””_ ശ്രീ പറയുന്നതുകേട്ട് ഏറ്റുപിടിച്ച കാർത്തിയെന്നെ ചുഴിഞ്ഞുനോക്കുമ്പോൾ അവന്മാരുടെല്ലാം കണ്ണുകളിൽ ഞാനെന്തോ അവിഹിതസന്തതിയെപ്പോലെ തോന്നിക്കാണും…