എന്നാൽ… എന്നാലതാണു സത്യം…. പണ്ടെങ്ങോ അറിവില്ലാത്ത
പ്രായത്തിലവളോടുതോന്നിയ ഇഷ്ടം… അതിപ്പോളെന്റെ മനസ്സിലില്ല…
അതിനിയുണ്ടാവുകേമില്ല… ആരെന്തു പറഞ്ഞാലും അതിനുള്ളിലെ സത്യം മാറത്തില്ല… മാറാൻ പോണതുമില്ല…
“”…സിത്തൂ…!!”””_ ക്യാന്റീനിലിരുന്നോരോന്നു ചിന്തിച്ചുകൂട്ടുമ്പോൾ പെട്ടെന്നാണ്
ശ്രീയുടെ വിളികേട്ടത്….
അതിനവനെയൊന്നു നോക്കുമ്പോളവനെന്റെ ഫോണിലേയ്ക്കു
കണ്ണുകാണിച്ചു…
…മൈര്.! വീട്ടിന്നു തന്തപ്പടി മെനക്കെട്ടു വിളിച്ചുമരിയ്ക്കുവാണ്…
വല്ലവന്റേം
കൊടലുംപണ്ടോമൊക്കെ വലിച്ചുപുറത്തിടേണ്ട നേരത്ത് ഇയാളെന്തിനാ
എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്…??_ എന്നും മനസ്സിൽ പ്രാകിക്കൊണ്ട് ഫോണെടുത്തതും
അയാളങ്ങോട്ടലറി:
“”…നീയിതെവടെ പോയി ചത്തുകെടക്കുവാടാ…?? നിന്നെക്കാണാതെയീ കൊച്ചിവിടെക്കിടന്നു
വെഷമിയ്ക്കുവാ…!!”””_ തന്തപ്പടി ഉഗ്രകോപത്തോടെ ചിതറിയതും ഞാനെന്തോ ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി….
കോപ്പ്.! അവൾടെമുന്നെ നിന്നാലേ മനസ്സമാധാനമ്പോവൂന്നു കരുതിയാ ചാടിയെറങ്ങിപോന്നേ…. എന്നിട്ടിപ്പഴാ നായിന്റെമോളു
വീട്ടിക്കെടന്നു ഡാവിറക്കുന്നോ…?? മുഴുമൈരത്തീനെ തല്ലിക്കൊന്നു കെണറ്റിലെറിയേണ്ട
സമയംകഴിഞ്ഞു…
“”…എന്താടാ നിന്റെ നാവെറങ്ങിയോ…?? ഞാഞ്ചോയ്ച്ച കേട്ടില്ലേ…
നീയിപ്പെവിടാന്ന്…??”””
“”…ഞാൻ… ഞാങ്കോളേജില്..!!”””_ ഒരോളത്തിനു ഞാനങ്ങു പറഞ്ഞതും പുള്ളിക്കാരനൊന്നു
ഞെട്ടിയപോലെ തോന്നി…
“”…ങ്ഹേ.! കോളേജിലോ..?? എടാ നായേ… നെനക്കീ നാട്ടിലുമൊത്തം നാറ്റിച്ചു മതിയാവാഞ്ഞിട്ടാണോടാ
ഇപ്പൊ നീ
കോളേജിലേയ്ക്കെഴുന്നള്ളീത്..?? മര്യാദയ്ക്ക്… മര്യാദയ്ക്കിപ്പോളിങ്ങു
വന്നോണം… ഇല്ലേൽ തലമണ്ട തല്ലിപ്പൊട്ടിയ്ക്കും ഞാൻ..!!”””