ലവന്മാർക്കൊക്കെയാണേൽ പിന്നെ ട്രീറ്റുപോലും വേണോന്നില്ലായ്രുന്നു…
മറ്റവൾമാർടെ മുന്നിലൊരു പേപ്പറുകഷ്ണമിട്ടുകൊടുത്താൽ ചില്ലറപൈസവിടെ വീഴും…
ആകെ ചളിച്ചില്ലാണ്ടായിനിന്ന അവൾമാരെ നോക്കിയമർത്തി ചിരിയ്ക്കുന്നതിനിടയിലും
ചിലരൊക്കെയാശങ്ക നിറഞ്ഞഭാവത്തിലെന്നെ നോക്കി, ഒരു ഡോക്ടറുപെണ്ണോ…. അതുമീപൊട്ടനോ..??
ഒരസൂയയോടെ അല്ലെങ്കിലതിശയത്തോടെ എന്നെനോക്കി അവളുമാരു ചോദിക്കുമ്പോൾ എവിടൊക്കെയോ
ഒരന്തസ്സുമഭിമാനവുമൊക്കെ എനിയ്ക്കുംതോന്നി…
സംഗതിയീ ഡോക്ടറെന്നൊക്കെ പറഞ്ഞാൽ ഇത്ര വലിയസംഭവമാണെന്ന് ഞാനുമപ്പോളാ മനസ്സിലാക്കുന്നേ…
“”…ആ ഡോക്ടറുതന്നാ… എന്താ അതിനിപ്പം…??”””_ ഞാനൊരു സപ്പോർട്ടുകൂടി കൊടുത്തതോടെ നിൽക്കുന്നിടത്തുതന്നെ കുഴിച്ചിട്ടാൽമതിയെന്ന അവസ്ഥയിലായി അവളുമാര്…
“”…ഡാ… നീയവടെന്തോ കോപ്പുഞ്ചിന്തിച്ചോണ്ടു നിയ്ക്കുവാ…??വായിങ്ങട്..!!”””_ മുന്നേനടന്ന ശ്രീ തിരിഞ്ഞെന്നെ കലിപ്പോടെതന്നെവിളിച്ചതും ഞാനോടി കൂടെച്ചെന്നു…
അന്നു ഞാൻ ചെലവുചെയ്യേണ്ടിയത് അവനെക്കൊണ്ടു ചെയ്യിയ്ക്കുമ്പോഴും അവന്മാരെന്നെ ഇടയ്ക്കിടെ ചൊറിയുവായിരുന്നു….
എങ്കിലും കോത്തിൽ ആപ്പുകേറിയ വിഷമത്തിനിടയിലും
അവളുമാർക്കിട്ടൊന്നു കൊട്ടാൻ പറ്റിയല്ലോന്നായിരുന്നെന്റെ സന്തോഷം…
അവളുമാർക്കു മനസ്സിലായെങ്കിലും ഒരാഴ്ചയ്ക്കിടയിലെന്റെ ലൈഫിൽവന്നമാറ്റം അക്സെപ്റ്റുചെയ്യാനാ പൊട്ടന്മാർക്കു കഴിഞ്ഞില്ലയെന്നതാണു വസ്തുത…..
മീനാക്ഷിയെന്നെ ചൂണ്ടിയതാന്നും ഒന്നും ഞാനറിഞ്ഞോണ്ടല്ലെന്നുമൊക്കെ
മനസ്സിലൊരായിരംവട്ടം പറഞ്ഞുനോക്കിയെങ്കിലും അതക്സെപ്റ്റുചെയ്യാൻ മനസ്സാക്ഷിപോലും
മടിയ്ക്കുന്ന പോലെ…