“”…അതേ… സിദ്ധാർഥിന്റെ മേരേജു കഴിഞ്ഞെന്നറിഞ്ഞു…. എന്നിട്ടെന്താ
ഞങ്ങളേന്നുമ്മിളിയ്ക്കാഞ്ഞേ…?? അന്നിവള് ബ്രേക്കപ്പ് ചെയ്തതിലുള്ള
ദേഷ്യമിപ്പഴുമുണ്ടല്ലേ…??”””_ അതിലൊരുത്തിയെന്നെ കുത്തിക്കൊണ്ടു ചോദിച്ചതും,
“”…നിന്നെ കല്യാണമ്മിളിയ്ക്കാൻ നീയും എന്റെ തന്തയ്ക്കുണ്ടായതാണോ..??”””_ എന്നായ്രുന്നെന്റെ മറുചോദ്യം…
അതോടെ നൈസിനു ചളിഞ്ഞയവൾ മറ്റവൾമാരുടെ പിന്നിലേയ്‌ക്കൊതുങ്ങി…
“”…എന്നിട്ടു കല്യാണമേതോ രെജിസ്റ്ററോഫീസിലാരേം അറിയിയ്ക്കാണ്ടു നടത്തീന്നാ കേട്ടതേ… അതെന്താ സിദ്ധാർഥേ അങ്ങനെ…?? വല്ല പ്രശ്നവുമുണ്ടോ…?? ഐ മീൻ വീട്ടുകാരുപിടിച്ചു കെട്ടിച്ചതാണോന്നറിയാനാ…!!”””_ കൂടുണ്ടാരുന്നൊരുത്തി വല്യകണ്ടുപിടുത്തം നടത്തിയപോലെ പറഞ്ഞതുമവളുമാരു വാപൊത്തി ചിരിച്ചു…
സംഗതിയിങ്ങനൊക്കെ ചെയ്യുമ്പോൾ ഇവറ്റകൾക്കെന്തു സുഖവാ കിട്ടുന്നേന്നാലോചിക്കാൻ പോലുമെനിക്കു
മനസ്സുണ്ടായ്രുന്നില്ല:
“”…ആണെങ്കി നിന്നെ ബോധിപ്പിക്കണോ…??”””_ ന്നുള്ള വളരെ മാന്യമായിട്ടുള്ള മറുചോദ്യമാണെന്നിട്ടും ഞാൻ ചോദിച്ചത്…
“”…അതെന്നാ സിദ്ധാർഥ്… താനൊരു സ്നേഹമില്ലാത്തപോലെ മറുപടി പറയന്നേ…?? ഞാനന്നങ്ങനെ
പറഞ്ഞൂന്നുംവെച്ച് ഇത്രയ്ക്കങ്ങോട്ടു ജാഡയിടണോ…?? കല്യാണം കഴിഞ്ഞൂന്നറിഞ്ഞപ്പോ
കെട്ടിയ പെണ്ണിനേക്കുറിച്ചൊന്നു ചോദിച്ചൂന്നല്ലേയുള്ളൂ… അതേതു
കണ്ണുപൊട്ടിയാന്നറിയണോല്ലോ…!!”””
“”…പ്ഫ.! നിർത്തടീ പുന്നാരമക്കളേ… നീയൊക്കെ പറഞ്ഞുപറഞ്ഞേതു കാലിന്റെടേലോട്ടാടീ പോണേ…?? അവനേ… അവങ്കെട്ടീങ്കിലതു നിന്നെപ്പോലെ കണ്ടവമ്മാരുടെ മെക്കിട്ടുകേറീട്ട് അവനേമൊലിപ്പിച്ച്…
അവന്റെ കയ്യിലെ പണന്തീരുമ്പോൾ ബ്രേക്കപ്പുംമൂഞ്ചി വേറൊരുത്തന്റെ
പെടലിയ്ക്കുചാടുന്ന അവരാതീമ്മക്കളെയല്ല…
നല്ലസ്സലൊരു ഡോക്ടറ് കൊച്ചിനെയാ…
അവളപ്പോലൊരുത്തീനെ ഇവങ്കണ്ടുപിടിച്ചെങ്കിൽ അതിവന്റെ കഴിവുതന്നെയാ… ഡെയിലി
മൂന്നുനേരമവൾടെ ചന്തിയിലുപ്പുംകൂട്ടി കടിച്ചാപോലും നെനക്കൊന്നും അതുപോലാവാമ്പറ്റില്ലെടീ കൊണച്ചവളേ… അവളുമാരു കണക്കെടുക്കാനിറങ്ങിയേക്കുന്നു..!!”””_ എന്നെ തേച്ചവളുടെ ഡയലോഗുതീരുംമുമ്പേ പച്ചത്തെറികൂട്ടി മറുപടിയുംപറഞ്ഞുനടന്ന ശ്രീയോടൊരക്ഷരം പിന്നാരുംപറഞ്ഞില്ല…