പിന്നിതൊക്കെ പ്രതീക്ഷിച്ചുവന്നതിനാൽ
ഒന്നുംകേട്ടില്ലെന്നു നടിച്ചു…
അന്നത്തെദിവസത്തെ ആദ്യത്തെ രണ്ടുപീരീഡ് ബലിയാടു ഞാനായ്രുന്നു…
ടീച്ചർസിന്റെവക
ആക്കിക്കൊണ്ടുള്ള വിഷിങ്ങും പിള്ളേരുടെ ഊറിചിരിയുമെല്ലാങ്കൂടി ചടപ്പായെങ്കിലും
മീനാക്ഷിയുടെ മുഖമാലോചിയ്ക്കുമ്പോൾ പഠിയ്ക്കാനുള്ള ത്വരകൂടും…
“”…മ്മ്മ്.! എന്തായാലും നടന്നതുനടന്നു… ഇനിയോരോ ന്യായമ്പറഞ്ഞു ട്രീറ്റു
തരാണ്ടിരിയ്ക്കാനാണ് മനസ്സിലിരുപ്പെങ്കിൽ കൊല്ലുമ്പന്നീ…!!”””_ ആദ്യത്തെ
ഇന്റർവെല്ലിനോടടുത്തപ്പോൾ റോബിനെടുത്തിട്ടു…
“”…ട്രീറ്റല്ല… ഒരുമ്മതരാം… ഒന്നുപോടാ മൈരേ… കൊതം കോട്ടുവായിട്ടോണ്ടിരിക്കുമ്പഴാ അവന്റപ്പന്റെയൊരു ട്രീറ്റ്…!!”””
“”…ഏയ്.! അതൊന്നമ്പറഞ്ഞാ പറ്റൂല… നമ്മടെ കൂട്ടത്തിലിദാദ്യത്തെ കല്യാണവാ… കല്യാണത്തിനോ നീ വിളിച്ചില്ല… അപ്പൊട്രീറ്റെങ്കിലും നടത്തിയേപറ്റൂ..!!”””_ അതിലൊരുത്തൻ കർശനമായിപറഞ്ഞപ്പോൾ കൂടുള്ളവന്മാരുമതിനു പൂർണ്ണപിന്തുണനല്കി…
“”…ഒന്നടങ്ങ് മൈരോളേ… ഞണ്ണാമ്മേടിച്ചു തന്നാപ്പോരേ…?? വാ എണീറ്റ്…!!”””_ ഇന്റർവെല്ലായതും അവന്മാരുടെ ട്രീറ്റുചോദ്യം നിലക്കാതെവന്നപ്പോൾ ശ്രീ ലേശംകലിപ്പിന്റെ സ്വരത്തിൽ പറഞ്ഞുകൊണ്ടു പുറത്തേയ്ക്കുനടന്നു….
ആവശ്യം അവരുടേതായതിനാൽ
അവന്മാരും, രാവിലേയൊന്നും കഴിയ്ക്കാതെവന്നതിനു വയറു തള്ളയ്ക്കുവിളിക്കുന്നതു കൊണ്ടു ഞാനും നാണം കെട്ടിട്ടാണെങ്കിലും അവന്റെപിന്നാലെ വെച്ചുപിടിച്ചു…
എന്നാൽ
വരാന്തയിലേയ്ക്കിറങ്ങീതും ഫസ്റ്റിയറിലെന്നെ നൈസിനൊഴിവാക്കിവിട്ട ലക്ഷ്മിയും അവൾടെ രണ്ടുമൂന്നു കൂട്ടുകാരികളുങ്കൂടെന്നെ ബ്ലോക്കാക്കി…