അങ്ങനെനോക്കുമ്പോൾ വീട്ടിലെക്കാളും നല്ലതെന്തുകൊണ്ടും കോളേജുതന്നെ… മനസമാധാനത്തോടെ കുറച്ചുനേരം കിടന്നുറങ്ങുവെങ്കിലും ചെയ്യാം, വീട്ടിലാണേൽ ചിലപ്പോളാമറ്റവള്
കോത്തിൽ തീവെച്ചുതരും…
“”…സിത്തൂ… മോനേ വേണോടാ..??”””_ കോളേജിന്റെ മുന്നിലെ പാർക്കിങ് സെക്ഷനിലേയ്ക്കു വണ്ടികയറ്റിയതും ശ്രീചോദിച്ചു…
കല്യാണങ്കഴിഞ്ഞത് എന്റെയാണേലും നാണക്കേടുമുഴുവൻ
അവനാണെന്നു തോന്നുന്നു…
“”…നീയിനിയെന്നാ കോപ്പുപറഞ്ഞാലും ശെരി… എനിയ്ക്കു ക്ലാസ്സേകേറണം… കൂടെ വരുന്നേം വരാത്തേമൊക്കെ നിന്റിഷ്ടം…!!”””_ ഗൗരവത്തിൽപറഞ്ഞു വണ്ടീടെ കീയുമെടുത്തു
നടന്നയെന്റൊപ്പം വേറെവഴിയില്ലാണ്ടവനും വന്നു…
ക്ലാസ്സിലേയ്ക്കു നടക്കുന്നതിനിടയിൽ പലരുമൂറിയ ചിരിയോടെ നോക്കുന്നതും
കാര്യമാക്കാതെ ക്ലാസ്സിലെത്തുമ്പോൾ, എന്റെ തലവെട്ടംകണ്ടതേ പിന്നിലെ ബെഞ്ചിൽനിന്നും കാർത്തിയുടെ കമന്റുവന്നു:
“”…ദേ…ടാ… മണവാളന്തെണ്ടിയെത്തി…!!”””
“”…പോടാ തായോളീ… മണവാളൻ നിന്റെ കള്ളത്തന്ത…!!”””_ അവന്റെ കമന്റടിയ്ക്കുകിട്ടിയതിലും വലിയ ചിരിയെന്റെ മറുപടിയ്ക്കുവന്നപ്പോൾ വിളറിയചിരിയോടെ കാർത്തി മുഖംകുനിച്ചു…
“”…നെനക്കിതെന്തോത്തിന്റെ കഴപ്പാടാ മൈരേ…?? അവനൊന്നാതെ പൊളിഞ്ഞു നിയ്ക്കുവാന്നറിഞ്ഞിട്ടും വെറുതെകെടന്നു മൂഞ്ചല്ലേ…!!”””_ സെക്കന്റ്ലാസ്റ്റു
ബെഞ്ചിലേയ്ക്കു കയറിക്കൊണ്ടു തിരിഞ്ഞുനിന്നു
കാർത്തിയോടു പറഞ്ഞ ശ്രീയുടെ
മുഖത്തേയ്ക്കു നോക്കുമ്പോൾ അവനുമാ കമന്റ് ഇഷ്ടായില്ലെന്നു വ്യക്തം…
“”…ഓഹ്… ചേട്ടനുമനിയനുങ്കൂടി ഞങ്ങളെയൊതുക്കാനായ്ട്ടു ഷോയിറക്കോന്നുമ്മേണ്ട….
സത്യത്തിലന്നു കാണിച്ചുകൂട്ടീതൊക്കെ ഇവറ്റകൾടഭിനയമാണോന്നു ഞങ്ങൾക്കും സംശയൊണ്ട്…
വെറുതേയിരുന്നിവനെ വന്നവളു കളിയാക്കുന്നു… ഇവന്തിരിച്ചു കോളേജിനകത്തുകേറി
പകരമ്മീട്ടുന്നു… ഹോസ്റ്റലിക്കേറുന്നു… അവസാനം വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം…
എവടേക്കെയോ എന്തൊക്കെയോ തകരാറുപോലെ..!!”””_ കാർത്തീടടുത്തിരുന്ന മഹേഷും നൈസിനെന്നൊന്നു കൊട്ടിയപ്പോൾ മേലാകെ ചൊറിഞ്ഞുകേറീതാണ്….