“”…അതേ മോളേ… ഇതിനൊന്നുങ്കരേണ്ട കാര്യോല്ല… അവളു വെറുംസാധുവാ… രണ്ടൂസങ്കഴീമ്പൊ അവളിതൊക്കെ മറന്നോളും..!!”””_ അമ്മയ്ക്കൊപ്പഞ്ചേർന്ന് അവളെ
സമാധാനിപ്പിയ്ക്കുന്നതിനിടയിൽ ചെറിയമ്മ എന്നോടുമമ്മയോടുമായി തുടർന്നു;
“”…അതേ… ഉറ്റകൂട്ടുകാരിയല്ലായ്രുന്നോ… അപ്പതിന്റെ സങ്കടങ്കൊച്ചിനു കാണൂലേ..??”””_ അവൾടെ മുടിയിലൊന്നു തലോടിക്കൊണ്ടുപറഞ്ഞ ചെറിയമ്മയുടെ വശത്തുകൂടിയെന്നെ പാളിനോക്കിയ മീനാക്ഷി ചുണ്ടുകടിച്ചു ചിരിയടക്കിയപ്പോൾ എനിയ്ക്കങ്ങോട്ടു തൊലിഞ്ഞുകേറിയതാണ്…
പക്ഷേ കാര്യങ്ങൾടെ കിടപ്പുകണ്ടിട്ട് ഇവളിവറ്റകളെ മടക്കിയൊടിച്ചു കക്ഷത്തുകേറ്റുന്ന ലക്ഷണമുണ്ട്…
ഞാൻ മൊത്തത്തിൽ വിറഞ്ഞു നിൽക്കുവാണെന്നു മനസ്സിലായ്ട്ടാവണം അവളെന്നെനോക്കി,
ഇതൊക്കെയെന്തെടാന്നമട്ടിൽ ആക്കിയൊന്നു ചിരിച്ചു…
പിന്നൊരുനിമിഷം ഞാനവിടെനിന്നില്ല, ആകമാനംപൊളിഞ്ഞ കലിപ്പോടെ തീറ്റപോലും വേണ്ടാന്നുവെച്ചു നേരേ ചെറിയമ്മേടെ വീട്ടിലേയ്ക്കുചെന്ന ഞാൻ ശ്രീയുടെ കുത്തിനുപിടിച്ചിറക്കിയാണ് കോളേജിലേയ്ക്കു കൊണ്ടോയത്…
പോകുന്ന വഴിയ്ക്കവൻ പലപ്രാവശ്യം, ഇന്നുപോയാൽ പിള്ളേരെല്ലാങ്കൂടി നാറ്റിച്ചുകയ്യേത്തരോന്നും പോണ്ടെന്നുമൊക്കെ പറഞ്ഞെന്റെ മനസ്സുമാറ്റാൻ ശ്രെമിച്ചെങ്കിലും
ഞാൻ സമ്മതിച്ചില്ല… എത്രയൊക്കെ കോളേജിലുള്ളവന്മാരു തലകുത്തിമറിഞ്ഞാലും
മീനാക്ഷിയൊണ്ടാക്കുന്ന ഓളത്തിന്റെ പകുതിയുണ്ടാക്കാനവർക്കു പറ്റത്തില്ലല്ലോ…
പോരാത്തേന് ഇപ്പോളത്തെ സാഹചര്യത്തിൽ അച്ഛനുമമ്മയും ചെറിയമ്മേമൊക്കെ അവൾടെവശത്തേയ്ക്കു മറിയുന്നുണ്ടോന്നൊരാശങ്കയുമുണ്ട്…