പിന്നെ പെട്ടെന്നുതന്നെ ഫ്രെഷായി പുറത്തുവരുമ്പോളവൾ റൂമിലുണ്ടായിരുന്നില്ല,
എവിടേപോയി ചാവട്ടേന്നുംകരുതി ഡ്രെസ്സുമിട്ടു താഴേയ്ക്കുവന്നപ്പോൾ അടുക്കളയുടെ ഭാഗത്തുനിന്നും ചെറിയതോതിലൊരു സംസാരങ്കേൾക്കുന്നു…
എന്നാലെന്റെ തലവെട്ടങ്കണ്ടതും സ്വിച്ചിട്ടമാതിരി വർത്താനോംനിന്നു…
“”…ങ്ങാ.! സിത്തു വന്നമ്മേ… സിത്തുവിരുന്നോ… ഞാൻ ബ്രേക്ക്‌ഫാസ്റ്റെടുക്കാം..!!”””_ എന്നെക്കണ്ടതും അമ്മയുടേം ചെറിയമ്മേടേംമുന്നെ സാധു ചമഞ്ഞുകൊണ്ടവൾ ധൃതിയിൽപറഞ്ഞു…
“”…നീയൊന്നടങ്ങി നിയ്ക്ക് പെണ്ണേ… ഇവടെ ഞങ്ങളൊക്കെണ്ടല്ലോ, ഞങ്ങളെടുത്തു കൊടുത്തോളാം… മോള്പോയ് റെസ്റ്റെടുത്തോ..!!”””_ അമ്മ മീനാക്ഷിയോടായി പറഞ്ഞപ്പോൾ ചെറിയമ്മ എന്നെനോക്കിയൊരു പുഴുങ്ങിയചിരി പാസാക്കി…
എന്നുവെച്ചാൽ മീനാക്ഷി
കാട്ടിക്കൂട്ടീതൊക്കെ വിശ്വസിച്ച ചെറിയമ്മ, അതൊക്കെ വള്ളിപുള്ളിവിടാതെ അമ്മയോടു വിളമ്പിയെന്ന്…
“”…അതൊന്നും കൊഴപ്പോല്ലമ്മേ… ഇനിമുതലു ഞാനല്ലേ സിത്തൂന്റെ കാര്യങ്ങളൊക്കെ നോക്കേണ്ടിയെ… അമ്മ പ്ലേറ്റിങ്ങുതന്നേ..!!”””_ അവൾ കൈനീട്ടിയമ്മേടെ കയ്യിൽനിന്നും പ്ലേറ്റുമേടിച്ചു…
പന്നിയ്ക്കുപെറന്നോള് തുപ്പീട്ടു സാമ്പാറുവെളമ്പാനൊള്ള പ്ലാനാണ്…
“”…വഴീലുവന്ന് വായുമ്പൊളിച്ചു നിയ്ക്കാണ്ടു മാറങ്ങട്..!!”””_ മൂലയിലെ കസേരയിൽനിന്നുമെഴുന്നേറ്റ് സ്ലാബിന്റെപുറത്തേയ്ക്ക് ചായകുടിച്ച ഗ്ലാസ്സുംവെച്ചു തിരിഞ്ഞകീത്തു, അവൾക്കു വഴിമറഞ്ഞുനിന്നയെന്നെ ആഞ്ഞൊരുതള്ള്…
ഞാനെന്റെ പ്രിയതമയെ മതിമറന്നു നോക്കിനിന്നതിലുള്ള അസൂയയുണ്ടോ ആ തള്ളില്..??