എന്നാലതിനു രണ്ടുതെറിയുംപറഞ്ഞവരെ ഓടിയ്ക്കാനായി മനസ്സിനെ പാകപ്പെടുത്തിയ എന്നെ ഓവർടേക്കു
ചെയ്തുകൊണ്ടവൾടെ മറുപടിചെന്നു;
“”…ഹൊ.! ഈ ചെറീമ്മേടൊരുകാര്യം, ഞങ്ങളെല്ലാം സമ്മയ്ച്ചു കല്യാണത്തിനു നിന്നുതന്നിരുന്നേൽ നമുക്കതു നാണക്കേടല്ലേ ചെറീമ്മേ..?? അപ്പൊപ്പിന്നെ എങ്ങനേലുമെതിരു
പറകയെന്നൊരു വഴിയേയുണ്ടായ്രുന്നുള്ളൂ… പിന്നെന്തൊക്കെ പറഞ്ഞാലുമെല്ലാരുങ്കൂടെ
പിടിച്ചസ്ഥിതിയ്ക്കിതു നടക്കോന്നെനിയ്ക്കൊറപ്പായ്രുന്നു കേട്ടോ..!!”””_ വരുത്തിത്തേച്ച നാണത്തോടെ ചെറിയമ്മേടെ മുഖത്തേയ്ക്കുനോക്കാതെ നിലത്തേയ്ക്കു മുഖംകുനിച്ചവൾ പറഞ്ഞുനിർത്തിയപ്പോൾ ഈയമുരുകുന്നപോലെ ഞാൻ നിന്നുരുകുകയായ്രുന്നു…
“”…ആഹ്.! രണ്ടും കൊള്ളാം… നിന്നേക്കെവിശ്വസിച്ച ഞങ്ങളാമണ്ടര്… എന്തോന്നെന്നുവെച്ചാ കാട്ട് രണ്ടൂടി..!!”””_ ഒരു നനഞ്ഞമട്ടിൽപറഞ്ഞ് ചെറിയമ്മ
താഴേയ്ക്കിറങ്ങിയപ്പോൾ എന്റെമുഖത്തേയ്ക്കുപോലും നോക്കാതെ മീനാക്ഷി റൂമിലേയ്ക്കുകേറി…
“”…എടീ കോപ്പേ… നീയെന്തോ മൈരാടീ അവരടുക്കപ്പറഞ്ഞേ..?? എല്ലാമ്പ്ലാനായ്രുന്നെന്നോ..??
ആർടെ..?? നിന്റെ തന്തേടെയോ..?? ആ.! അതുചെലപ്പൊ ശെരിയായ്രിയ്ക്കും… കണ്ടവമ്മാർടൊക്കെ
തോളേക്കേറിനടന്ന വിഴിപ്പിനെ എന്റെ തലേക്കെട്ടിവെയ്ക്കാനുള്ള അയാൾടെ പ്ലാൻ..!!”””_ ഞാൻ തിളച്ചുകൊണ്ടവൾടെനേരേ പാഞ്ഞുചെന്നതും മീനാക്ഷി പിന്നിലെ മേശയിലേയ്ക്കു കയ്യെത്തിച്ച് അയൺബോക്സ് കൈയിലെടുത്തു…
“”…ദേ… നിന്റെനാവിനും ക്ലോസെറ്റിനുംതമ്മില് ഞാൻവല്യ
വ്യത്യാസോന്നുങ്കണ്ടിട്ടില്ല… അതോണ്ടാ ദുഷിച്ചനാവുവെച്ചെന്തു പൊലമ്പിയാലും
മീനാക്ഷിയ്ക്കൊരു കുന്തോമില്ല… എന്നുകരുതി എന്റെ മേത്താണന്തൊട്ടാ കൊന്നുകളേം ഞാൻ..!!”””_ അയൺബോക്സിന്റെ കൂർത്തഭാഗമെന്റെ നേരേ ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും
ഞാനവളെയൊന്നു തുറിച്ചുനോക്കിക്കൊണ്ട് ബാത്‌റൂമിലേയ്ക്കു കേറി, പേടിച്ചു
പെടുത്തുപോയതല്ല കേട്ടോ…