എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Posted by

മീൻസ്, വീണ്ടുമവളെന്നെ തേച്ചല്ലേ..??!!_ സംഗതിയൊരേ പണിതന്നെ റിപ്പീറ്റായികിട്ടീട്ടും തടുക്കാനാവാതെ എന്തോ ചെയ്യണമെന്നാലോചിച്ചു നിൽക്കുമ്പോൾ ചെറിയമ്മതുടർന്നു;

“”…അന്നെല്ലാരുങ്കൂടി നീയവൾടെ ഹോസ്റ്റലിക്കേറീന്നു പറഞ്ഞിട്ടും ഞാനതൊന്നും വിശ്വസിച്ചില്ല… നെനക്കതിനുള്ള ബുദ്ധിയൊന്നുമില്ലെന്നു കരുതിയിരുന്ന എന്നെക്കൂടി നീ
മണ്ടിയാക്കുവായ്രുന്നല്ലേ..?? നീയങ്ങനൊന്നും ചെയ്യൂല… എന്തേലും അബദ്ധമ്പറ്റീതാവുംന്ന്
നാഴികയ്ക്കു നാല്പ്പതുവട്ടമേട്ടനോടു വാദിച്ചോണ്ടുനടന്ന ചേച്ചിയവളെക്കണ്ടാൽ..??
എന്നാലും നെനക്കിതൊക്കെങ്ങനെ പറ്റുന്നു സിത്തൂ..??”””_ ചെറിയമ്മ ദയനീയഭാവത്തോടെ
ചോദിയ്ക്കുമ്പോൾ അതിനുത്തരമെനിയ്ക്കും അറീലായിരുന്നു, എന്നെക്കൊണ്ടിതൊക്കെ എങ്ങനെ സാധിയ്ക്കുന്നോ ആവോ..??

“”…എന്റെ ചെറിയമ്മേ… അതിനു ഞാനൊന്നും ചെയ്തതല്ല… അവളു മുള്ളാമ്പോയപ്പൊ
മുഖമടിച്ചുവീണതാ…
അല്ലാതെ ഛെ.! എനിയ്ക്കു റോസാപ്പൂവും ശവംനാറിപ്പൂവും
തിരിച്ചറിയാനുള്ള ശേഷിയൊക്കെണ്ട്..!!”””

“”…അതിന്റെ ഞാൻ കാണുവേംചെയ്തു… എന്തോടാ നീയൊക്കെയീ കാട്ടിവെച്ചേക്കുന്നേ..??”””_ പറയുന്നതിനൊപ്പമവരു തലയുള്ളിലേയ്ക്കിട്ട് ഒന്നുകൂടി മുറിയാകമാനം വീക്ഷിച്ചു…

ബുക്കുകളും ബെഡ്ഷീറ്റും തലയിണയുമായി നിലത്താകമാനം കൊളമായി കിടക്കുന്നു…

“”…എന്നാലും പലതരം പ്രാന്തിനെക്കുറിച്ചും കേട്ടിട്ടുണ്ട്…
പക്ഷേയിതുപോലൊന്നാദ്യായ്ട്ടാ..!!”””_ അവരെന്നെനോക്കിയൊന്നു പിറുപിറുത്തുകൊണ്ടു
താഴേയ്ക്കിറങ്ങാനായി തുടങ്ങീതും,

Leave a Reply

Your email address will not be published. Required fields are marked *