“”…അല്ലാ… ഇതെന്താമോളേ… എന്തായിങ്ങനെ..??””” പെട്ടെന്നെന്തോകണ്ടു ഞെട്ടിയമാതിരി
ചെറിയമ്മ മീനാക്ഷിയുടെ ചുണ്ടുകളിലേയ്ക്കു നോക്കുകയും അവൾടെമുഖം പിടിച്ചടുപ്പിച്ചുകൊണ്ടു ചോദിയ്ക്കുകയും ചെയ്തപ്പോളാണ് ഞാനുമങ്ങോട്ടേയ്ക്കു നോക്കുന്നത്…
സംഗതിയത്രേം നേരമതു ശ്രെദ്ധിയ്ക്കിണ്ടാരുന്ന ഞാനുമൊരു നിമിഷമൊന്നുപകച്ചു…
കീഴ്ചുണ്ടിന്റെഭാഗം തടിച്ചുവീർത്ത് വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്നു…
…ഇതിന്നലെ തല്ലീപ്പൊ പൊട്ടിയതാണോ..?? ഏയ്.! അതിത്രയ്ക്കുമ്മേണ്ടിയില്ലായ്രുന്നു… ഇതു പാതിരാത്രി മുള്ളാമ്പോയപ്പോ മൂഞ്ചീങ്കുത്തി വീണതിന്റെയാവും..!! _
അതോർത്തപ്പോൾത്തന്നെന്റെ ചുണ്ടിലൊരു ചിരിവിടർന്നു…
അവളെ കളിയാക്കാനായി
കിട്ടിയയവസരം വിനിയോഗിയ്ക്കാനെന്നോണം ഒരുകവിൾ ചായയുമൂതി കുടിച്ചുകൊണ്ടു ചെറിയമ്മേടെനേരേ നോക്കുമ്പോളവരെന്നെ കൊല്ലാനുള്ള കലിപ്പോടെ നിൽക്കുവാണ്…
മീനാക്ഷിയാണെങ്കിലെന്റെ മുഖത്തേയ്ക്കൊന്നു നോക്കീമെച്ചു നാണത്തോടെയോടി ബാത്ത്റൂമിലും കേറി…
അവൾടപ്പോഴത്തെ മുഖഭാവവും നാണങ്കൊണ്ടുള്ള ഓട്ടവുമൊക്കെകണ്ട് ഈ
പുണ്ടച്ചിയ്ക്കിതെന്തോത്തിന്റെ കേടെന്നു മനസ്സിൽ പറഞ്ഞുനിൽക്കുമ്പോളേക്കും
ചെറിയമ്മയെന്നെയും പിടിച്ചുവലിച്ചുകൊണ്ടു പുറത്തേയ്ക്കുചാടി
ഭിത്തിയിലേയ്ക്കു ചേർത്തു നിർത്തിയിരുന്നു…
“”…ഡാ ചെക്കാ… നീയതെന്തൊക്കെയാടാ ചെയ്തുവെച്ചേക്കുന്നേ..?? നെനക്കൊക്കെ അത്രയ്ക്കു മുട്ടിനിയ്ക്കുവായ്രുന്നോ..??”””_ കനലെരിയുന്നപോലത്തെ മുഖഭാവത്തോടെ ചെറിയമ്മ ചോദിയ്ക്കുമ്പോളാണ് വീണ്ടും ബൾബുകത്തീത്…