എന്റെ ഡോക്ടറൂട്ടി 13 [അർജ്ജുൻ ദേവ്]

Posted by

“”…എന്ത്രാ നാറീ..?? മനുഷ്യനെയൊറങ്ങാനും സമ്മയ്ക്കൂലേ..??”””_ പരിസരബോധംകൂടിവരാതെ
കണ്ണുംതിരുമ്മിക്കൊണ്ടെന്നെനോക്കി ചീറിയയവൾ കട്ടിലിന്റെ പുറത്തുനിന്നാടി,
കക്ഷിയ്ക്കുറക്കമൊന്നും തെളിഞ്ഞിട്ടില്ലെന്നു സാരം…

“”…നാറി നിന്റച്ഛൻ.! ഒരു ചവിട്ടങ്ങോട്ടു വെച്ചുതന്നാലുണ്ടല്ലോ..!!”””_ അവൾടെ നേരേ കാലുമുയത്തിക്കൊണ്ടു പറഞ്ഞപ്പോൾ വീണ്ടും ചെറിയമ്മേടെവിളിവന്നു;

“”…സിത്തൂ… ഇതെന്തൊറക്കാടാ… എഴുന്നേറ്റേ..!!”””_ അതിനൊപ്പം ഡോറിൽ രണ്ടുതട്ടും… അതോടെ ചവിട്ടാനാഞ്ഞകാലും പിൻവലിച്ചുകൊണ്ടു കട്ടിലിൽനിന്നുമെഴുന്നേറ്റ ഞാൻചെന്നു
ഡോറുതുറക്കുമ്പോൾ കയ്യിൽ രണ്ടുകപ്പ് ചായയുമായി നിൽക്കുവാണ് ചെറിയമ്മ… അവരുടെ
കയ്യിലിരുന്നതിലൊന്നിനെ മേടിച്ചു മറ്റേതിനെ തുറിച്ചുനോക്കിയ എന്റെനേരേയാ കപ്പുകൂടി നീട്ടിക്കൊണ്ടു പുള്ളിക്കാരിപറഞ്ഞു;

“”…നീയെന്തോത്തിനാ തുറിച്ചു നോക്കുന്നേ..?? ഇതവൾടെ ചായയാ… മേടിച്ചോ..!!’”””

“”…നിങ്ങളെന്തോത്തിനാ വല്ലവളുമാർക്കൊള്ളതും പൊക്കിപ്പിടിച്ചോണ്ടു നടക്കണേ… വേണുന്നോരു താഴെവന്നെടുത്തു മോന്തിക്കോളും… അയ്യ.! ചായ ബെഡ്റൂമിക്കൊണ്ടേ കൊടുക്കാമ്പറ്റിയ ചാധനം..!!”””_ എന്റെ കയ്യിൽപിടിപ്പിയ്ക്കാനായി നീട്ടിയ ചായക്കപ്പിനെ പാടേ ഉപേക്ഷിച്ചുകൊണ്ട് ഞാനൊരു പുച്ഛത്തോടെ പറഞ്ഞതും,

“”…ഈ സിത്തുവങ്ങനൊക്കെ പറയും ചെറീമ്മേ… ചെറീമ്മേങ്ങു താ..!!”””_ ന്നുംപറഞ്ഞവൾ ചാടിവീണു ചായക്കപ്പു കൈയ്ക്കലാക്കി…

“”…അല്ലേലും നക്കിത്തിന്നാനൊരുളുപ്പുമില്ലാത്ത ജാതി..!!”””_ ചെറിയമ്മ കേൾക്കാതെ
ഞാനവൾക്കുനേരേ പിറുപിറുത്തപ്പോളും അവളതൊന്നും കേട്ടഭാവംകൂടി നടിയ്ക്കാതെ ചായയൂതിക്കുടിച്ചു…..!

Leave a Reply

Your email address will not be published. Required fields are marked *