മുഖിൽ 2 [Jyotish]

Posted by

ഫോട്ടോ സെഷൻ ആയതിനാൽ തന്നെ ഫുഡ്‌ അടിച്ചു കുറ്റി തെറ്റിയ ഒരു കൂട്ടം ബന്ധുക്കളും മണവാളനും ജാൻസിയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്ത് എടുത്ത് സിജുവിന്റെ ചൂണ്ടുവിരൽ വയ്യാതെ ആയി…
സ്റ്റാൻലി കഴിഞ്ഞ രണ്ടു മണിക്കൂർ ആയി മ്യൂസിക് ടീമിന്റെ കൂടെ നിർത്താതെ ഗിറ്റാർ വായിച്ചു കൊണ്ട് ഇരിക്കുവായിരുന്നു… അപ്പോളാണ് ആ ആൾക്കൂട്ടത്തിനിടയിൽ അവൻ ആ കാഴ്ച്ച കണ്ടത്…
ഒരു ലൈറ്റ് ബ്ലൂ ചുരിദാറും ഇട്ടു വെളുത്തു മെലിഞ്ഞ ഒരു സുന്ദരിയെ…
സ്റ്റാൻലിയുടെ കണ്ണുകൾ അവളിൽ ഉടക്കി…
അവളുടെ മുഖം അവൻ നന്നായി ശ്രദ്ധിച്ചു…
വെളുത്ത മുഖത്ത് കരി വരച്ചു അതിർത്തി തീർത്ത കണ്ണുകൾ… ആ കണ്ണിനെ കൂടുതൽ ഭംഗി ആക്കുന്ന കൺപീലികൾ…
ത്രെഡ് ചെയ്തു ഷേപ്പ് ആക്കിയ പുരികങ്ങൾക്കു ഇടയിൽ പെട്ടുപോയതുപോലെ ഒരു കറുത്ത കുഞ്ഞി പൊട്ട്..
ഇളം പിങ്ക് നിറത്തിൽ ഉള്ള നേരിയ ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകൾ…
ചിരിയിൽ വിരിയുന്ന നിരത്തി അടുക്കി വെച്ചത് പോലെ ഉള്ള പല്ലകൾ .
അവളുടെ മൂക്കിൽ കൊളുത്തി ഇട്ട മൂക്കുത്തി ചെറുതായി തിളങ്ങി… മുക്കിന്റെ ഇടത്തെ വശത്തതായി ഉള്ള മറുക് കൂടെ കണ്ടപ്പോൾ അവളുടെ മുഖത്തിന്റെ ഭംഗി വീണ്ടും കൂടിയത് പോലെ അവനു തോന്നി…
കാതിൽ തൂങ്ങി കിടന്ന പച്ച നിറത്തിലെ കുഞ്ഞു കുഞ്ഞു കല്ലുകൾ പിടിപ്പിച്ച ജിമ്മിക്കി കമ്മൽ അവളുടെ നടത്തതിനനുസരിച്ചു പതിയെ ആടി…
മുൻ വശതത്തേക്ക് ഇട്ട അവളുടെ മുടി ഇഴകൾ അവളുടെ ഇടത്തെ മറിനെ മറച്ചു…
അവളുടെ ചെറു പുഞ്ചിരിയിൽ ഒരു ഗ്രാം അരി കൊള്ളുന്ന ആ നുണ കുഴികൾ വായുടെ ഇരു വശത്തായും പ്രകടമായി…
“സുന്ദരി കണ്ണാൽ ഒരു സെയ്‌തി “….
പാട്ടുകാരനോടൊപ്പം സ്റ്റാൻലി അവളെ വിക്ഷിച്ചു കൊണ്ട് ഗിറ്റാർ വായന ശക്തമായി തുടർന്ന്…

Leave a Reply

Your email address will not be published. Required fields are marked *