“” വേണ്ട വേഗം മാറ്റി വാ. ഇന്ന് ബസിൽ പോകണ്ട. ഞാൻ കൊണ്ടാക്കാം “”
“”എന്നാൽ ok “”
ഞാൻ റൂമിനു പുറത്തിറങ്ങി. അവൾ വാതിലടച്ചു ഡ്രസ്സ് മാറ്റാൻ തുടങ്ങി.
“”അമ്മേ ചിട്ടി പൈസയും റേഷൻ കാർഡും സഞ്ചിയും എടുത്തു വെക്കു. ഞാനിതാ വരുന്നു “”
മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ റൂമിൽ കയറി പല്ലുതേച്ചു ഡ്രസ്സ് ചേഞ്ച് ചെയ്തു. അവളുടെ കോളേജിലോക്കെ പോകുന്നതല്ലേ ഒന്ന് മിനുങ്ങിയേക്കാം..
ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും അമ്മ ഞാൻ ചോദിച്ചത് എല്ലാം തന്നു. അമ്മ രാവിലെ തന്നെ അടുക്കളയിൽ തിരക്കിലാണ്.
“”അച്ഛൻ പറഞ്ഞതൊക്കെ കേട്ടില്ലേ അത് പോലെ ചെയ്തേക്കണം “”
അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി. ദേവൂട്ടി ബാഗ് എടുത്തു വന്നു..
“”കണ്ടോ ഇപ്പോൾ എന്തൊരു ഭംഗിയുണ്ട് “”
“”വേഗം പോ ഏട്ടാ നേരം വൈകും “”
പിന്നെ വാർത്തമാനത്തിന് നിന്നില്ല. സ്കൂട്ടി എടുത്തു പറപ്പിച്ചു. നിരവധി സുന്ദരികൾ പഠിക്കുന്ന ആ girls കോളേജിൽ എത്തിയിട്ടാണ് വണ്ടി നിർത്തിയത്.
അവൾ വണ്ടിയിൽ നിന്നിറങ്ങിയതും കുറച്ചു കൂട്ടുകാരികൾ അവളുടെ അടുത്തേക്ക് വന്നു.
ചേട്ടനാണോ അനിയനാണോ boy friend ആണോ എന്നൊക്കെ അവളോട് ചോദിക്കുന്നത് കേട്ടു. ഞാൻ ചിരിച്ചു നിന്നു. അവരുടെ കൂട്ടത്തിൽ എന്റെ അനിയത്തി മാത്രം എന്തൊരു സുന്ദരി ആണെന്ന് ഞാനോർത്തു.. എന്നോട് അധികം അവിടെ നിൽക്കാതെ വേഗം സ്ഥലം കാലിയക്കാൻ അവൾ നിർദേശം നൽകി. എല്ലാ പെൺകുട്ടികളും എന്നെ നോക്കി നിൽക്കുന്നത് കൊണ്ടാവാം. ഞാൻ വണ്ടിയെടുത്തു പോന്നു.