“”ആ നീ വന്നോ. നീ ഉറങ്ങുകയായിരുന്നെന്നു അമ്മ പറഞ്ഞു അതാ ഞാൻ പോന്നത് “” എന്നെ കണ്ടതും ചെറിയൊരു സന്തോഷത്തോടെ പുള്ളി പറഞ്ഞു. അപ്പുറത്ത് മുഖത്തു വേവലാതോയോടെ സ്നേഹയും.
“”എന്തുപറ്റി പെട്ടെന്ന് “” കാര്യമറിയാൻ ഞാൻ ചോദിച്ചു.
“”എടാ എന്റെ പറമ്പിൽ ആകെ വെള്ളം കയറിനിൽക്കുന്നുണ്ടാവും. കൃഷിയൊക്കെ ഒരു പരുവമാവും. ഈ സമയത്തു ആരെയും വിളിച്ചിട്ടു കിട്ടുന്നില്ല. നിനക്ക് സമയമുണ്ടെങ്കിൽ ഒന്ന് കൂടെ വാ “” തന്റെ കൃഷി നശിപ്പിക്കുമെന്ന ഭയത്തിൽ പുള്ളി എന്നോട് അപേക്ഷിച്ചു.
“”എന്നാ വേഗം കയറു. പെട്ടെന്ന് പോകാം “” ഞാൻ പറഞ്ഞത് കേട്ടു പുള്ളിക്കാരൻ വേഗം ജീപ്പിൽ കയറി. കുട മടക്കി ഞാനും കൂടെ കയറി. എന്റെ വാക്കുകൾ സ്നേഹ ചേച്ചിക്കും അൽപ്പം സമാധാനം കിട്ടി.
പുള്ളി വളരെ വേഗത്തിൽ ജീപ്പ് പായിപ്പിച്ചു. റോഡിൽ നിറഞ്ഞിരുന്ന വെള്ളം ജീപ്പിന്റെ വേഗതയിൽ ചിന്നി ചിതറി. എല്ലായിടത്തും വെള്ളം കയറുന്നു. ചെറിയ തോട് പോലെ റോഡിലൂടെ വെള്ളം ഒഴുകുന്നു. അധികം ആളുകളെയൊന്നും കാണുന്നില്ല. കവലയിലെ ചായക്കടയിൽ ധാരാളം ആളുകളെ കണ്ടു. സമയം മുന്നോട്ടു നീങ്ങി ഒരു വിധത്തിൽ ഞങ്ങൾ ഒരു കുന്നിന് മുകളിൽ പുള്ളിയുടെ തോട്ടത്തിൽ എത്തി. വാഹനം നിർത്തിയതും പുള്ളി തൂമ്പയും മറ്റു സാധങ്ങളും എന്നോട് എടുക്കാൻ പറഞ്ഞു. അവിടെ കണ്ട ചെറിയൊരു കുടിലിൽ നിന്നും കുറച്ചു കയറുകളും കമ്പുകളും എടുത്ത് മുന്നിൽ വെപ്രാളത്തോടെ നടന്ന പുള്ളിയുടെ കൂടെ ഞാനും പോയി.
കൃഷിയിടങ്ങളിൽ വെള്ളം കുത്തനെ ഒഴുകുന്നു. ശക്തിയായ ഒഴുക്കിൽ കൃഷി ഫലങ്ങൾ ചാഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കണ്ണ് കാണാത്ത മഴ കണക്കാക്കാതെ ഞാനും പുള്ളിയും കൂടി അവിടെ പരമാവധി ശരിയാക്കി. അതൊരു സുഖമുള്ള പണിയാണെന്നു എനിക്ക് തോന്നി. ഒന്നും നോക്കിയില്ല പുള്ളിക്കാരന്റെ കൂടെ ഇരുട്ടാകുവോളം പണിയെടുത്തു. ഒരു വിധം ശരിയായപ്പോൾ സമയം 7 മണിയായി. ഒഴുക്ക് വെള്ളത്തിൽ കയ്യും കാലും കഴുകി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. പോരുന്ന വഴിക്കു സമാധാനത്തോടെ പുള്ളി സംസാരിച്ചു. എന്നോട് അല്പം സ്നേഹം കൂടിയത് പോലെ എനിക്ക് തോന്നി.