ശാമിൽ : സോറി ഞങ്ങൾ അങ്ങനെ ഒരുകാര്യം അപ്പൊ ചിന്തിച്ചില്ല…
(ചിരിയോടെ അവരെ നോക്കി) നിങ്ങൾ നല്ല കുട്ടികളാണ്… ഒരു കാര്യം കേട്ടാൽ അത് ശെരിയോ തെറ്റോ എന്ന് ചിന്തിക്കാനുള്ള മനസ് നിങ്ങൾക്കുണ്ട്… ഇന്ന് നിങ്ങൾ സ്വന്തം രക്തം കൊടുത്ത് പലരുടെയും ജീവൻ രക്ഷിച്ച സൂപ്പർ ഹീറോസും കൂടെ ആണ്… വീഡിയോക്ക് വേണ്ടി ഒരു കണ്ടന്റ് ഉണ്ടാക്കി കഥയായി എടുക്കും പോലെ ഉള്ളോരു വിഷയമല്ലിത്… നിങ്ങൾ നിങ്ങളെ ചുറ്റുപാടിലേക്ക് നോക്ക് കാണുന്ന ഓരോ വ്യക്തികളിലും ജീവജാലങ്ങളിലും കാഴ്ചകളിലും നിങ്ങൾക്ക് വേണ്ട കഥകളുണ്ട്… അവ കണ്ടുപിടിച്ച് കഥയാക്കി നിങ്ങൾ വീഡിയോയോ ഷോട്ട് ഫിലിമോ ഫിലിം ആയിട്ടോ ചെയ്തോളൂ… നിങ്ങൾക്ക് അഭിനയിക്കാനും ക്യാമറ ഉപയോഗിക്കാനും നല്ല കഴിവുണ്ട്… അത് നിങ്ങൾക്കും സോസൈറ്റിക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിച്ചാൽ നന്നാവും…
വന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ
അനൂപ് : താങ്ക്സ് ചേട്ടാ… ഇന്ന് ഞങ്ങൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആണ്…
ആഷിക് : ഏറ്റവും വലുത് രക്തം കൊടുക്കുന്നതും അതിന്റെ ആവശ്യവും അറിയാനും എക്സ്പീരിയൻസ് ചെയ്യാനും പറ്റി…
കലിം : അതേ… ഇനി എന്തായാലും ഞങ്ങൾ മൂന്നുമാസം കൂടുമ്പോ രക്തം കൊടുക്കും… മാത്രമല്ല ഞങ്ങളുടെ ഫ്രണ്ട്‌സിനെകൊണ്ടും പരിചയക്കാരെ കൊണ്ടും കൊടുപ്പിക്കുകയും ചെയ്യും…
ശാമിൽ : ഞങ്ങൾക്ക് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല…
(അവരെ നോക്കി ചിരിച്ചു) ഞാനൊരു നമ്പർ പറയാം നിങ്ങൾ അതിലേക്ക് വിളിക്ക്… നമ്പർ ഞാൻ തന്നതാണെന്നു പറഞ്ഞാൽ മതി… അടുത്ത ആഴ്ച്ച അവരൊരു ക്യാമ്പും ട്രെയിനിങ്ങും നടത്തുന്നുണ്ട്… ഒരാഴ്ചത്തെ ക്യാമ്പ് ആണ്… നിങ്ങൾ ജോയിൻ ചെയ്തു നോക്ക്… ഐ തിങ്ക് നിങ്ങൾക്കതൊരു നല്ല എക്സ്പീരിയൻസ് ആയിരിക്കും…