(മുഖത്ത് നിറഞ്ഞുവന്ന ടെൻഷനോടെ) സമ്മതിക്കുമോന്നറിയില്ല…
സമ്മതിച്ചില്ലേൽ എന്ത് ചെയ്യും…
അറിയില്ല…
ഒളിച്ചോടുമോ…
ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്…
ഇല്ല പറ…
ചിരിക്കില്ലെങ്കിലും അടുത്തിരുത്തി നല്ല വാക്ക് പറഞ്ഞില്ലെങ്കിലും എപ്പോഴും ഗൗരവത്തിലാണെങ്കിലും ഞങ്ങൾക്ക് ഉപ്പ ഒരു കുറവും വരുത്തിയിട്ടില്ല… ഉപ്പ ഒരു പാട് കഷ്ടപെട്ടാ ഞങ്ങളെ വളർത്തിയത്… ഉപ്പാക്ക് വേണ്ടി ഉപ്പ ഒന്നും ചെയ്യാറുമില്ല… ഞങ്ങളെ അത്രയും സ്നേഹിക്കുന്ന ഞങ്ങൾക്കുവേണ്ടി ജീവിക്കുന്ന ഉപ്പാനെ നാണം കെടുത്തിയോ ഉപ്പാന്റെ മനസ് വേദനിപ്പിച്ചോ ഞാനിറങ്ങിവരില്ല… ഉപ്പ സമ്മതിക്കുമെന്നെനിക്ക് തോന്നുന്നില്ല അതുകൊണ്ടാ ആദിക്കനോട് ഞാൻ ഇഷ്ടമാണെന്നു പറയാത്തെ… വീട്ടിൽ കല്യാണ കാര്യം പറഞ്ഞപ്പോ ഒരു വർഷം കൂടെ ജോലി ചെയ്തിട്ട് മതി എന്ന് ഉമ്മാനോട് പറഞ്ഞു നിൽക്കുകയാ ഞാൻ… ആദിക്കാനേ എനിക്കിഷ്ടമാ… ഇക്കാന്റെ സ്ഥാനത് വേറൊരാളെ കാണാനും എനിക്ക് പറ്റില്ല… ഉപ്പാനോടോ ഉമ്മാനോടോ ഇക്കാനോടോ ആദിക്കാന്റെ കാര്യം പറയാനുള്ള ധൈര്യമെനിക്കില്ല… എനിക്കിഷ്ടമായാലും ഇല്ലെങ്കിലും ഉപ്പ പറയുന്ന ആളെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ… അത് ആദിക്ക ആകണമെന്ന് എനിക്ക് ആഗ്രഹവുമുണ്ട്… ഉറപ്പില്ലാത്തൊരു കാര്യത്തിൽ ആഗ്രഹം കൊടുക്കാൻ എനിക്ക് പറ്റാത്തോണ്ടാ ഞാൻ ആദിക്കാനോട് ഇഷ്ടമാണെന്നു പറയാത്തത്… എപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങൾക്ക് ഓടി നടക്കുന്ന ആദിക്കാന്റെ ആ നല്ല മനസ് വേദനിപ്പിച്ചാൽ പടച്ചോൻ പോലുമെനോട് പൊറുക്കില്ല… പടച്ചോനോട് തേടുകയല്ലാതെ എന്ത് ചെയ്യണമെന്നെനിക്കൊരു പിടിയുമില്ല…