പ്രിയാ… നിനക്കിനിയും മനസിലായില്ലേ അവർ അങ്ങേർക്കും വിലയിട്ടിട്ടുണ്ട്… നിങ്ങൾ മുഴുവൻ തെളിവുകളും അയാളെ കൊണ്ടുവന്ന് ഏൽപ്പിച്ചിരുന്നെങ്കിൽ അയാൾ തന്നെ അതവർക്ക് കൊടുത്തേനെ… ഇപ്പൊ നിങ്ങൾ കൊടുത്ത തെളിവുകൾ ഡിഫെൻറ് ചെയ്യാൻ എളുപ്പമായതിനാലും അതിലൂടെ കേസ് നിങ്ങൾ ഫാബ്രിക്കേറ്റ് ചെയ്തതാണെന്നു വരുത്തിതീർക്കാനും കഴിയും എന്നതിനാൽ ആ തെളിവുകൾ അവർ കോടതിയിൽ ഹാജരാക്കും…
**-*********************************************
ഒരു കൈയിൽ മദ്യം നിറച്ച ഗ്ലാസും മറുകയ്യിൽ എരിയുന്ന സിഗരറ്റുമായി ഇരിക്കെ
നടന്നിട്ടുണ്ടാവുമോ…
രാഹുൽ : ഉണ്ടാവും… ഇന്ന് എന്തായാലും ചെയ്യാം എന്നല്ലേ പറഞ്ഞത്…
മ്മ്… നീയൊന്നു വിളിച്ചുനോക്ക്…
നീയൊന്ന് സമാധാനിക്ക് അമർ… അവൻ ഉറപ്പായും ചെയ്തിട്ടുണ്ടാവും… ഞാൻ വിളിച്ചുനോക്കാം…
രാഹുൽ ഫോൺ എടുത്തു കാൾ ചെയ്തു
ഹലോ…
ആ.. ചേട്ടാ…
എന്തായി ഒക്കെ ആണോ…
ആ… കുഴപ്പമൊന്നുമില്ല… എല്ലാം റെഡിയാ…
ശെരി…
ഫോൺ കട്ട് ചെയ്തു
അമർ നീ ന്യൂസ് ചാനൽ വെക്ക് ജോലിക്കാരടക്കം നൂറുപേർക്കടുത്തുണ്ടാവാറുണ്ടെന്നല്ലേ പറഞ്ഞേ… അത്രയും പേര് ഒരുമിച്ച് ചത്താൽ ന്യൂസിൽ വരാതിരിക്കില്ല…
അമർ ന്യൂസ്‌ചാനൽ വെച്ചു
(തുടരും…)