പ്രിയക്കൊപ്പം പബ്ലിക് പ്രോസിക്യുട്ടറേ കാണാൻ ചെന്നു തെളിവുകൾ നഷ്ടപ്പെടുത്തിയതിനു ചീത്തപറയുന്നതിനൊപ്പം തെളിവുകൾ ഇല്ലാത്തതിനാൽ തോൽക്കുമെന്നും തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ താൻ ഉറപ്പായും കേസ് ജയിപ്പിച്ചേനെ എന്നും അങ്ങേര് തറപ്പിച്ചു പറഞ്ഞത് തെളിവുകൾ നഷ്ടപ്പെട്ടതിനാലാവണം.
അവർ തെളിവ് നശിപ്പിച്ചതിനുള്ള തെളിവുകളും പുതിയ എഫ് ഐ ആറും പ്രിയ അയാൾക്ക് മുന്നിലേക്ക് വെച്ചെങ്കിലും
പ്രോസിക്യൂട്ടർ : ഈ തെളിവുകൾ കൊണ്ടൊരു കാര്യവുമില്ല… ഇത് നിങ്ങൾ കെട്ടിച്ചമച്ച കഥയായി മാത്രമേ കോടതി കാണൂ…
പ്രിയ : അവർ സ്ഥലം രെജിസ്റ്റർ ചെയ്തുകൊടുത്തത്തിന് രേഖയുണ്ടല്ലോ…
പ്രോസിക്യൂട്ടർ : അത് കേസ് ഒതുക്കി തീർക്കാൻ ഉള്ള കൈക്കൂലി ആണെന്ന് തെളിയിക്കാൻ രേഖകൾ ഒന്നും ഇല്ലല്ലോ… ഈ സ്ഥലം അയാൾ വിലകൊടുത്തു വാങ്ങിയതാണെന്നു പറഞ്ഞാൽ അല്ലെന്നു തെളിയിക്കാൻ നിങ്ങളെ രേഖയുണ്ടോ… (പുച്ഛഭാവത്തോടെ) ഓരോന്ന് വന്നോളും മനുഷ്യനെ മെനക്കെടുത്താൻ…
പ്രിയ : പൈസ കൊടുത്തത്തിന് തെളിവില്ലല്ലോ… ആളുടെയോ ഫാമിലിയുടെയോ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായോ ട്രാൻസ്ഫർ ചെയ്തതായോ രേഖകളില്ല… പിന്നെ എങ്ങനെ വിലകൊടുത്തു വാങ്ങി എന്നാണ്…
പ്രോസിക്യൂട്ടർ : നിങ്ങൾ പറയുന്നതാണ് ശെരി എന്നിരിക്കട്ടെ… അയാൾക്ക് മറ്റൊരാൾ കൊടുക്കാനുള്ള പണം ഇവരുടെ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്തുകൊടുത്തതാണെങ്കിലോ…
എന്തോ പറയാൻ വന്ന പ്രിയയെ കണ്ണടച്ചു കാണിച്ചതും അവൾ പറയാൻ വന്നത് വിഴുങ്ങി
വീണ്ടും വരാന്തയിൽ വന്നു നിൽക്കെ