അയാൾ : മേഡം… കേസ് നമ്മൾ ജയിക്കില്ലേ…
പ്രിയ എന്ത് പറയണമെന്നറിയാതെ തല കുനിച്ചു നിൽക്കെ ജയിംസിന്റെയും തല കുനിഞ്ഞു
ഇന്ന് ഈ കോടതിയിൽ വെച്ച് നിങ്ങളെ മോൾക്ക് നീതി കിട്ടും… നിങ്ങളെ മകളെ കൊന്നവർ ഈ കോടതി വിട്ട് വന്ന പോലെ തിരിച്ചുപോകില്ല…
പ്രിയയും ജയിംസും തല ഉയർത്തി എന്നെ നോക്കി
പെട്ടന്ന് പ്രിയയുടെ മുഖം വലിഞ്ഞു മുറുകുന്നത് ശ്രെധിച്ചവൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി വിലങ്ങണിയിച്ച രണ്ടുപേരെ പോലീസുകാർ കൊണ്ടുവരുന്നു അവർക്ക് പിറകെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട് ആരുടെ മുഖത്തും ടെൻഷനില്ല
അവരാണോ…
പ്രിയ : മ്മ്…
അവരെ ശെരിക്കും നോക്കി അരികിലെത്തിയ അവർ പുച്ഛത്തോടെ പ്രിയയെയും ജയിംസിനെയും നോക്കി
മാത്യു : നിന്റെ മേഡം ഞങ്ങളെമക്കളേ തൂക്കി കൊല്ലുമോ ജയിംസേ…
ചിരിയോടെ അവരെ നോക്കി ജയിയിംസിന് നേരെ തിരിഞ്ഞു
എപ്പോഴും പോലീസ് പണിയെന്നു പറഞ്ഞുനടക്കാതെ വല്ലപ്പോഴും ദൈവ വചനങ്ങളൊക്കെ വായിക്ക് ജയിംസ്… പാപത്തിനു നീതിയായി ലഭിക്കേണ്ട കൂലി മരണമത്രേ എന്ന് റോമർ 6:23 പറയുമ്പോ. അത് വെറും ശാരീരിക മരണം അല്ല, നിത്യമരണം ആണ് എന്നാ വെളിപ്പാട് 20:11-15 ൽ പറയുന്നത്… കർത്താവേ സ്തോത്രം…
ജോസഫ് : നോക്കിയിരുന്നോ ചത്തുപോയവൾക്ക്വേണ്ടി കർത്താവ് നേരിട്ടിറങ്ങിവരും…
(ചിരിയോടെ അവരെ നോക്കി) സൃഷ്ടിയും നീയേ സംഹാരകനും നീയേ…
മാത്യു : (പ്രിയയെ നോക്കി അവൾക്കുമാത്രം കേൾക്കാൻ പാകത്തിൽ) മേടത്തിനെ യൂണിഫോമിൽ കാണാൻ നല്ല ചേലാ…
പ്രിയ അയാളെ പുച്ഛത്തോടെ നോക്കി അവർ നടന്നകന്നു കോടതി മുറ്റത്ത് അവിടെ ഇവിടെ യായി ഇരിക്കുന്ന ആളുകളെ നോക്കി ഒറ്റനോട്ടത്തിൽ മാന്യരെന്നു തോന്നുന്നവരെങ്കിലും മുഖത്ത് ക്രൂരഭാവം നിലനിൽക്കുന്നു പരസ്പരം ഫോണിൽ സംസാരിച്ചും ഒരുമിച്ച് നിന്നുസംസാരിച്ചും നിൽക്കുന്നവർക്കിടയിൽ വക്കീൽ കോട്ട് അണിഞ്ഞവരുമുണ്ട് അവരുടെ കണ്ണുകൾ ഇടയ്ക്കിടെ പ്രിയയിലേക്ക് നീളുന്നുണ്ട്