ആയിഷ : ദാ വരുന്നു…
അയിഷ അരി വെള്ളത്തിലേക്കിട്ടു വീണ്ടും അടുക്കളയിലേക്ക് പോയി
ഇത്ത കുട്ടികളെ കുളിപ്പിച്ചു യൂണിഫോം ഇട്ടുകൊടുത്തു
ചേച്ചീ… ഐസ് ഉണ്ടോ…
സൗമിനി : നോക്കട്ടെ…
കത്തിയും കപ്പയും മാറ്റിവെച്ച് ചേച്ചി അകത്തേക്ക് പോയതും ചുറ്റും നോക്കി ആരുമില്ലെന്നുറപ്പുവരുത്തി അരയിലെ പൊതിയെടുത്ത് തിളയ്ക്കുന്ന വെള്ളത്തിലേക്ക് മുഴുവൻ കുടഞ്ഞിട്ടു അരിയുടെ പതയിലും വെള്ളത്തിന്റെ തിളക്കലിലും വിഷം കലരുമ്പോയേക്കും പൊതി അരയിൽ താഴ്ത്തി സൗമിനിയേച്ചി കൊണ്ടുകൊടുത്ത ഐസ് വെള്ളവുമായി അവനവിടുന്നു പോയി
ചേച്ചിയും അയിഷാത്തയും കപ്പ നുറുക്കി കഴിയാറായിരിക്കുന്നു
കുളി കഴിഞ്ഞു വന്ന ഇത്ത കുട്ടികൾക്ക് ഭക്ഷണം കൊടുത്തു ചോറുപാത്രങ്ങൾ കഴുകിവെച്ചു
ഇത്ത : ചോറ് വെന്തോ…
സൗമിനി : അറിയില്ല മോളേ നോക്ക്…
ഇത്ത അടുപ്പിനരികിൽ വന്നു ചൊറിളക്കി കോരി ഒരരിമണി കൈകൊണ്ട് ഞെരിച്ചു
ഇത്ത : ആ വെന്തിട്ടുണ്ട്ചേച്ചീ ഊറ്റിക്കോ…
സ്പൂണിൽ നിന്നും ചോറ് എടുത്തു വായിലേക്ക് കൊണ്ടുപോവാൻ തുടങ്ങി
****************************************
മാത്യവിനും ജോസഫിനും മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി
മാത്യു : എല്ലാം ഒക്കെ അല്ലേ… പറഞ്ഞ പൈസ തന്നിട്ട് പിന്നെ പറ്റില്ലെന്ന് പറയരുത്…
ഒക്കെ ആണ് അവൾ ഒരുത്തരത്തിലും രക്ഷപെടില്ല… രണ്ട് സ്‌നൈപേസ് ഉണ്ട് വിധി വന്നശേഷം അവൾ പുറത്തേക്കിറങ്ങിയാൽ ഒരാൾക്ക് മിസ്സായാൽ ഒരാൾ അവരെ ഷൂട്ട് ചെയ്യും… ആ സമയം സ്‌മോക്ക് ബോംബ് ഇട്ട് രണ്ടുപേരെയും വെട്ടും…