എന്ത് ബിസിനസ്…
ടാക്സികമ്പനിയും റെന്റെ കാറും റിയൽസ്റ്റേറ്റും വില്ലകളും ഒക്കെയായി കുഴപ്പമില്ലാതെ പോവുന്നുണ്ട്…
മ്മ്… അവരുടെ പള്ളികമ്മിറ്റിയിൽ നിന്ന് ആള് വന്നില്ലേ… അവരെന്താ പറയുന്നേ…
അവരെ പള്ളികമ്മിറ്റിയിൽ ഉള്ളവരെ കൂടെയാ നിങ്ങൾ തല്ലിയെ… അവർക്ക് ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും താല്പര്യമില്ല… ഞങ്ങൾ അവളെ ജീവിതം കളഞ്ഞെന്നാ അവര് പറയുന്നത്…
മ്മ്… നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടേ…
ഡൈവോസും ഏന്റെ മോനെയും കിട്ടിയാൽ മതി…
മ്മ്… നിങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചതാണെന്നു പറഞ്ഞു ശെരിയാണോ…
മ്മ്… പ്രേമിച്ചതാ പെട്ടന്നൊരു ദിവസം അവളെ വീട്ടിൽ പ്രശ്നമാണ് എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിവന്നു
വീട്ടുകാർ പ്രശ്നമൊന്നും ഉണ്ടാക്കിയില്ലേ…
അവർ ഒന്നിനും വന്നില്ല… ഒരു മാസം കഴിഞ്ഞപ്പോ അവൾ പ്രെഗ്നന്റ് ആയി അതോടെ അവരും വന്നു…
മ്മ്…
മാമൻ മാരുടെ അടുത്ത് ചെന്നു
മാമാ സെറ്റിൽ മെന്റിനു നാളെ മഗ്രിബിനു ശേഷം അവരോട് വരാൻ പറ…
മാമൻ ഉപ്പ എന്ന് തോന്നിക്കുന്ന ആളുടെയും അവരുടെ പള്ളിക്കമ്മിറ്റിക്കാരെയും അടുത്ത് ചെന്നു
ഇന്ന് എന്തായാലും ഇങ്ങനെ ഒക്കെ ആയി… നാളെ മഗ്രിബിന് നമുക്ക് ഒന്നുകൂടെ ഇരിക്കാം അപ്പൊ പൈസയുടെ അടക്കം എല്ലാ പ്രശ്നത്തിനും പരിഹാരം കാണാം…
എന്തുകൊണ്ടോ അവർ എതിർപ്പൊന്നും പറഞ്ഞില്ല അപ്പോഴേക്കും റാഷി ചെക്കുമായി വന്നു അവനെ പറഞ്ഞുവിട്ട് ചെക്കിൽ ഇരുപത് ലക്ഷം എഴുതി ഒപ്പിട്ട് വലിയ മാമന്റെ കൈയിൽ കൊടുത്തു മാമന്റെ വണ്ടി ഉള്ളതിനാൽ അവർ അതിൽ വന്നോളാമെന്ന് പറഞ്ഞു ഞാൻ എറണാകുളം പോവുകയാണെന്നും മൂത്ത് കൂടെ വരുന്നുണ്ടെന്നും പറഞ്ഞശേഷം വണ്ടിയിലേക്ക് ചെന്നു മുത്ത് പാട്ടും കേട്ട് ഫോണിൽ കളിച്ചിരിക്കുന്നു