മാമൻ : മതിയെടാ…
(അവന്മാരെ നോക്കി) ആരാടാ ഇവരെ തല്ലിയത്…
നിലത്ത് കിടന്ന അവർ പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല
പറയണ്ട എന്താ വേണ്ടെന്നെനിക്കറിയാം…
അവർക്കടുത്തേക്ക് ചെന്നു നിലത്ത് കിടക്കുന്ന ഓരോരുത്തരുടെയും കക്ഷത്തിൽ കിക്ക് ചെയ്തു തിരികെ വണ്ടിക്കരികിൽ ചെന്ന് ഫോൺ എടുത്ത് ഇത്താനെ വിളിച്ചു
ഇത്താ… ഒരു ചെക്ക് ലീഫ് എടുത്ത് റാഷീടെ കൈയിൽ കൊടുത്തയക്ക് പെട്ടന്ന്… അവന്റെ നമ്പറിൽ ലൊക്കേഷൻ ഇടാം…
ഫോൺ വെച്ച് റാഷിക് ലൊക്കേഷൻ ഇട്ടു മാമൻ മാർക്ക് അടുത്ത് ചെന്നു
എന്താ മാമാ പ്രശ്നം…
മാമൻ മാർക്ക് ഒപ്പം ഉണ്ടായിരുന്നവർ എന്നെ എന്തോ ജീവിയെ പോലെ നോക്കി
വീണു കിടക്കുന്നവൻമാരെ എഴുനേൽപ്പിക്കുന്ന രണ്ട് പെണ്ണുങ്ങളെയും അല്പം പ്രായമുള്ള ആളെയും ഒരു ചെക്കനെയും നോക്കി അതിലുള്ള പെൺകുട്ടിയെ കാണിച്ചു തോളിൽ കൈ കുഞ്ഞിനേയും എടുത്തു ഒരുത്തനെ പിടിച്ചെഴുനേൽപ്പിക്കാൻ നോക്കുന്ന അവളെ തന്നെ നോക്കി നിൽക്കുന്ന എന്നോടായി
മാമൻ : അവളെ ഇവിടുത്തെ ചെക്കൻ പ്രേമിച്ചു കല്യാണം കഴിച്ചതായിരുന്നു… പാവപെട്ട വീട്ടിലെ കുട്ടിയാ ഒറ്റ മോനായത് കൊണ്ട് അവന്റെ ഇഷ്ടത്തിന് ഇവരാരും എതിർത്തൊന്നുമില്ല… കല്യാണം കഴിഞ്ഞപ്പോ തൊട്ട് ഓരോ പ്രശ്നങ്ങളാ… കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷമായി… ഇതിനിടയിൽ അവനെ കൊണ്ട് സ്വർണമൊക്കെ വാങ്ങിക്കുകയും ചെയ്തു… പലപ്പോഴായി അവന്റെ അക്കൗണ്ടിൽ നിന്നും പൈസയെടുത്തു… ഒരു മോനുമായി… ഇപ്പൊ അവൾക്ക് ഡൈവോസ് വേണം പോലും മാത്രമല്ല നഷ്ടപരിഹാരമായി അൻപത് ലക്ഷം രൂപയും വേണം ഇല്ലെങ്കിൽ സ്ത്രീധനം കൊടുക്കാത്തത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നു പറഞ്ഞ് അവന്റെ ഉമ്മയുടെയും ഉപ്പയുടെയും മേൽ അടക്കം കേസ് കൊടുക്കും എന്നാ പറയുന്നേ… പൈസ കൊടുക്കാൻ ഇവർ തയ്യാറാണ് പക്ഷേ അവർ മോനേ കൊടുക്കില്ല മോനു ചിലവിന് മാസം ഇരുപത്തി അയ്യായിരം രൂപ വീതം നൽകണം എന്നുമാ പറയുന്നേ… മോനേ കിട്ടുകയാണേൽ അല്പം സാവകാശം കിട്ടിയാൽ ഒരു കോടി വരെ കൊടുക്കാൻ ഇവർ തയ്യാറാണ്… ഈ കോടതിയും കേസും വാർത്തയും ഒക്കെ വിചാരിച്ചു അവർ പൈസ കൊടുക്കാമെന്നു സമ്മതിച്ചു…