രണ്ട് കുട്ടികളുണ്ടോ…
ആ… എന്തേ…
(അവർക്ക് കേൾക്കാൻ പാകത്തിന് ആത്മഗതം പോലെ) രണ്ട് മക്കളേ ഉമ്മയായിട്ട് ഇത്രേം മൊഞ്ചോ…
എന്താ…
ഒന്നൂല്ല… ഞാനെന്തോ ആലോചിച്ചതാ…
(അവരുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയെ മറച്ചു പിടിച്ചുകൊണ്ട്) എന്താ ഇത്ര ആലോചിക്കാൻ
വെറുതെ…
മ്മ്…
ഇത്താന്റെ വീടെവിടെയാ എവിടെയാ…
കോഴിക്കോടാണ് ആങ്ങള മാരും ഭാര്യമാരും മക്കളും ഒക്കെയുണ്ട്… ഉപ്പയും ഉമ്മയും മരിച്ചു…
ഇത്ത ഒറ്റ പെങ്ങളാണോ…
അതേ…
ക്യാഷ്വൽ ആയി സംസാരിക്കുന്നതിനിടെ കിട്ടുന്ന അവസരങ്ങളിൽ അവരെ പുകഴ്ത്താൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതിരിക്കാൻ ശ്രെധിച്ചു വരച്ചുകഴിഞ്ഞ ചിത്രം അവർക്കു നേരെ നീട്ടി
അള്ളാഹ്…
എന്തേ… ഇഷ്ടമായില്ലേ…
അവരുടെ ചുണ്ടിൽ സന്തോഷത്തിന്റെ ചിരിവിരിഞ്ഞു
ഇതുപോലായിരുന്നില്ലേ പണ്ട്…
ശെരിക്കും ഇതുപോലെ ആയിരുന്നു ഞാൻ… എന്നാലും എങ്ങനെ…
ഇപ്പൊ ഇത്തിരി തടിച്ചു കവിളൊക്കെ ഒന്നൂടെ തുടുത്തു അത്രയല്ലേ ഉള്ളൂ…
ആണോ…
മ്മ്… ഇപ്പോഴും ഭംഗിക്കൊന്നും കുറവില്ല…
അഫി ചായയും കടിയുമായി വന്നു ചായകുടിക്കുന്നതിനിടെ അവരെ നോക്കി
അഫി : എന്താ പറ്റിയെ മുഖത്തൊക്കെ ഒരു വല്ലാത്ത തിളക്കം… കൺതടമൊക്കെ വീങ്ങിയിരിക്കുന്നു… നീര് പോലുണ്ടല്ലോ… ഉറക്കകുറവുണ്ടോ…
(അവർ സ്വയം മുഖത്ത് തടവി നോക്കി) ഉറങ്ങുകയൊക്കെ ചെയ്തല്ലോ
അഫി : (കൺ പോള വിരലുകൊണ്ട് പിടിച്ചു താഴ്ത്തി നോക്കി) കിടന്ന പാടെ ഉറക്കം കിട്ടുന്നില്ല അല്ലേ…
കുറച്ച് കഴിയും…
ഇടയ്ക്കിടെ കാലിനും കയ്യിനും കടച്ചിലും മുതുകിൽ ഒരു പിടുത്തവും ഉണ്ടോ