ഇക്കാ…
മ്മ്…
ഫോക്കസ്സിൽ നിർത്ത്…
മ്മ്…
പോവും വഴി ഫോക്കസിൽ കയറി എക്സി ഷൂവും ബെൽറ്റും നേവി ബ്ലൂ ഷർട്ടും ക്രീം കളർ പാന്റും വാങ്ങി ഇന്നർ ബനിയൻ വേണ്ടെന്നവൾ പറഞ്ഞതിനാൽ അതൊഴിവാക്കി അവിടുന്ന് തന്നെ ഡ്രസ്സ് ചെയ്തിറങ്ങി വണ്ടിയിൽ കയറി
അടിപൊളി യായിട്ടുണ്ട് കണ്ടില്ലേ പിള്ളേരെല്ലാം നോക്കിയത്… കൂടെ വർക്ക് ചെയ്യുന്നതാണെന്ന് പറഞ്ഞാൽ മതി…
ഡി… അത്…
എന്റിക്കാ… അവര് പരീക്ഷ ഒന്നും നടത്തില്ല… ഫിസിയോ തെറാപ്പിസ്റ്റാണെന്ന് പറഞ്ഞാൽ മതി… പറ്റിയാൽ എന്തേലും നടക്കും…
ഇന്നല്ലേ ആദ്യമായി കാണുന്നത് അപ്പോയെക്കും എങ്ങനെ… നീ എന്തേലും പ്ലാൻ ചെയ്തിട്ടുണ്ടോ…
കൂടെ നിന്നാൽ മതി… ഞാൻ നോക്കട്ടെ…
മ്മ്…
വണ്ടി ഗേറ്റിന് മുന്നിലെത്തി അവളിറങ്ങി ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റി ബെൽ അടിച്ചതും നാല്പതിനും അന്പത്തിനുമിടയിൽ പ്രായമുള്ളൊരു സ്ത്രീ വാതിൽ തുറന്നു
അഫി : (എന്നെ നോക്കി)കയറ്… (അവരെ സംശയ ഭാവത്തോടെ സൂക്ഷിച്ച് നോക്കി അകത്തേക്ക് കയറുന്നതിനിടെ) കൂടെ വർക്ക് ചെയ്യുന്നതാ… ഏന്റെ വണ്ടി കേടായി ഡ്രോപ്പ് ചെയ്തു പോവാൻ നോക്കിയപ്പോ ഞാൻ നിർബന്ധിച്ചകൊണ്ട് കയറിയതാ…
അവർ : ഇരിക്ക്… ഞാൻ കുടിക്കാൻ എടുക്കാം…
അഫി : ഞാനെടുക്കാം നിങ്ങൾ സംസാരിച്ചിരിക്ക്…
അവൾ അകത്തു പോയി സോഫയിൽ പരസ്പരം അപരിചിതരായി എന്ത് സംസാരിച്ചു തുടങ്ങണമെന്ന കൺഫ്യൂഷനിലിരിക്കെ അവരായിട്ട് തുടങ്ങില്ല ഞാൻ തുടങ്ങിയില്ലേൽ കാര്യം നടക്കില്ല എന്നുമനസിലാക്കി അവരെ നോക്കി