ചേച്ചിയെന്താ പോയേ സമ്മാനം വാങ്ങിയിട്ട് പോയാൽ പോരായിരുന്നോ…
ഞാനുണ്ടല്ലോ…
ഒക്കെ ബ്രോ…
ഈ ചോര എങ്ങനെ…
അത് ബ്ലഡ് ബാങ്കിൽ നിന്ന് ഒരു യൂണിറ്റ് ഒപ്പിച്ചു…
മ്മ്… ഒന്ന് നോക്കിക്കോട്ടെ (ക്യാമറ കൈയിൽ വാങ്ങി കൂട്ടത്തിൽ ഒരുത്തന്റെ തോളിൽ കൈ ഇട്ടു കൈയിലെ ക്യാമറ വള്ളി കൈയിൽ ചുറ്റി ക്യാമറകൈയിൽ പിടിച്ചു) വാ…
അകത്തേക്ക് കയറാൻ പോയതും സെക്യൂരിറ്റി തടഞ്ഞു
സെക് : എങ്ങോട്ടാ…
ബ്ലഡ് ബാങ്കിലേക്ക്…
(തോളിൽ കൈ ഇട്ടു പിടിച്ചവനെ നോക്കി) ബ്രോ… രക്തം കൊടുത്തായിരുന്നോ ഇതുവരെ…
ഇല്ല ബ്രോ…
മ്മ്… ഇന്ന് കൊടുക്കാം…
അയ്യോ ബ്രോ എനിക്ക് അതിന് മാത്രം രക്തമൊന്നുമില്ല…
ബ്രോ എത്ര തൂക്കമുണ്ട്…
അറുപത്തിരണ്ട്…
കൂടെ ഉള്ളവരെ നോക്കി… നിങ്ങളോ…
ഞങ്ങൾ കൊടുക്കുന്നില്ല ബ്രോ…
തൂക്കം പറയെടോ…
എഴുപത്…
അറുപത്തി എട്ട്…
ബ്രോ… ഏന്റെ പോസിറ്റീവ് ഗ്രുപ്പാണ് അതത്ര റെയർ ഒന്നുമല്ലല്ലോ ബ്രോ…
അഞ്ച് സ്ലിപ്പ് വാങ്ങി ഓരോന്ന് അവരുടെ കൈയിൽ കൊടുത്തു
ഇത് ഫിൽ ചെയ്യ്…
മടിച്ച് നിൽക്കുന്ന അവരെ കൂട്ടി സ്റ്റെയർകേസിലേക്ക് നിന്നു
ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നിങ്ങൾക്ക് കൊടുക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി താല്പര്യമില്ലെങ്കിൽ നിങ്ങൾക്ക് പോവാം… ഏന്റെ സമയം മെനക്കെടുത്തിയിട്ട് എനിക്ക് പറയാനുള്ളത് കേൾക്കാതെ പോവാനാണ് ബാവമെങ്കിൽ ഈ ക്യാമറ വെച്ചു നിങ്ങളുടെ തലഞ്ഞാനടിച്ചു പൊട്ടിക്കും…
അവരെന്നെ നോക്കി
ബ്രോ പറഞ്ഞപോലെ പോസിറ്റീവ് രക്‌തഗ്രൂപ് ഉള്ളആളുകൾ നെഗറ്റീവ് ഗ്രൂപ്പ് ഉള്ള ആളുകളോളം റെയർ അല്ല… പക്ഷേ… ഒരേ ഗ്രൂപ്പ് ഉള്ള നൂറ് പേരുണ്ടെന്ന് വിചാരിക്ക്… അവരിൽ മുപ്പതു പേർക്ക് രക്തം ആവശ്യമുണ്ട്, നാൽപതുപേര് രക്തം കൊടുക്കാൻ കഴിയാത്ത സ്ഥിരമായി മരുന്ന് കഴിക്കുന്നവരും കുട്ടികളും ഗർഭിണികളും, പറ്റാത്തുപേർ സ്ഥിരം മദ്യപാനികളോ മറ്റെന്തെങ്കിലും ലഹരിക്ക് അടിമകളോ, ബാക്കിയുള്ള ഇരുപത്തുപേരിൽ പതിനഞ്ചുപേർ രക്തം ദാനം ചെയ്യുകയും അഞ്ചുപേർ രക്തം ദാനം ചെയ്യാൻ താല്പര്യപെടാത്തവരും… അതായത് മുപ്പത് യൂണിറ്റ് ബ്ലഡ് ആവശ്യമുള്ളിടത്ത് കിട്ടുന്നത് വെറും പതിനഞ്ച് യൂണിറ്റ് ബ്ലഡ് മാത്രം… ബ്ലഡ് ഒരു കെമിക്കലും ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല ബാക്കിയുള്ള പതിനഞ്ചുപേർക്ക് രക്തം കിട്ടാനില്ല… രക്തം കിട്ടാനില്ലാതെ ചികിത്സിക്കാൻ കഴിയാതെ അവർ മരിച്ചു പോവുന്നു… ഇപ്പൊ പറ ഏത് ബ്ലഡ്‌എങ്കിലും റെയർ അല്ലാത്തതായുണ്ടോ…