പറഞ്ഞത് കേട്ട അവൾ കൊമ്പല് കാട്ടി ചിരിയോടെ
ഞാൻ അഞ്ചിലെത്തി…
ആഹാ വലിയ കുട്ടിയായല്ലോ…
അവൾ ചിരിച്ചുകൊണ്ട് ഞാൻ ചേച്ചിക്ക് കൊടുക്കാമെന്നു പറഞ്ഞു ഫോൺ അന്നക്ക് കൊടുത്തു
അന്ന ജയിംസുമായി സംസാരിച്ചു അവൾക്ക് കുഴപ്പമൊന്നുമില്ല അവൾ രാജീവേട്ടന്റെ വീട്ടിലാണെന്നും നാളെ കഴിഞ്ഞു ഫ്ലാറ്റിലേക്ക് പോവൂ അവളുവീട്ടിലേക്കും ജയിംസിനെയും വിളിക്കില്ലെന്നും എന്തെങ്കിലും ആവശ്യമുണ്ടെൽ വേറെ ഏതേലും നമ്പറിൽ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചാൽ മതി എന്നെല്ലാം രാജീവേട്ടൻ പറഞ്ഞതൊക്കെ അവൾ ജയിംസിനോട് പറഞ്ഞു ഫോൺ വെച്ച ജയിംസിനെ നോക്കി
ഇനി പറ ആർക്കാ കൊടുത്തേ…
കമ്മീഷണർ റാം മോഹൻ… അയാളാ എന്നെ കൊണ്ട് എടുപ്പിച്ചത്… അയാൾ അവരുടെ ആളാ…
പ്രിയ : ഇനി എന്ത് ചെയ്യും… തെളിവ് പോയിട്ട് എഫ് ഐ ആർ പോലുമില്ലാതെ നാളെ എന്ത് കോർട്ടിൽ ഹാജരാക്കും… ഉറപ്പായും കോടതി അവന്മാരെ വെറുതെ വിടും… ശിക്ഷ വാങ്ങി കൊടുക്കുമെന്ന് ഞാൻ ആ പെണ്ണിന്റെ അമ്മയ്ക്കും അച്ഛനും വാക്കുകൊടുത്തതാ… അവരോടിനി എന്ത് പറയും…
ജയിംസ് : സോറി മേഡം ഞാൻ കാരണമല്ലേ…
അവൾ അവനെ തറപ്പിച്ചു നോക്കി
നീ സമാധാനപ്പെട്…
പ്രിയ : എങ്ങനെ സമാധാനം പെടാനാ… അവർ ആ പെണ്ണിനെ പിടിച്ചോണ്ടുപോയി പീഡിപ്പിച്ചതും പോരാഞ്ഞു അവളെ കത്തിച്ചുകളഞ്ഞു എല്ലാ തെളിവും കൈയിൽ കിട്ടിയിട്ടും എല്ലാം നഷ്ടപെടുത്തി… ഇനി എന്ത് ചെയ്തിട്ടെന്താ… എല്ലാ കേസിലെയും പോലെ ഇതിലും പ്രതികൾ ശിക്ഷ കിട്ടാതെ രക്ഷപെടും… (ദേഷ്യത്തോടെ ഡാഷ് ബോർഡിൽ അടിച്ചുകൊണ്ട് അലറി അടുത്ത നിമിഷം എന്തോ ആലോചിച്ചുറപ്പിച്ച പോലെ) രണ്ടിനേം വെടിവെച്ചു കൊന്ന് ഞാൻ ജയിലിൽ പോയാലും പോവുമെന്നല്ലാതെ അവരെ ഞാൻ വെറുതെ വിടില്ല…