ജയിംസ് തലകുനിച്ചിരുന്നു…
ജയിംസ്… താനിങ്ങനെ ഇരുന്നത് കൊണ്ട് കാര്യമില്ല… താൻ പറയുന്ന കള്ളകഥ വിശ്വസിക്കാൻ മാത്രം മണ്ടനല്ല ഞാൻ… എനിക്കറിയേണ്ടത് റിയൽ സ്റ്റോറി ആണ്… ഇന്നലെ ജയിംസ് മാത്യുവിനെ കണ്ടിട്ടില്ല ജയിംസ് എടുത്ത ഫയൽ മാത്യുവിന് കൊടുത്തിട്ടുമില്ല… ഫയലും ഹാർഡിസ്കും ഡയറിയും അടക്കമുള്ളതെല്ലാം ജയിംസ് മറ്റൊരാൾക്കാണ് കൊടുത്തത്… അതർക്കാണെന്നു ജയിംസ് ഇപ്പൊ എന്നോട് പറയണം… ഇല്ലെങ്കിൽ ജയിംസിന് അവർ തരാമെന്നു പറഞ്ഞത് ഇനി ഒരിക്കലും ജയിയിംസിന് കിട്ടാൻ പോകുന്നില്ല…
ജയിംസ് ഞെട്ടലോടെ എന്നെ നോക്കി
ജയിംസ് എനിക്കെല്ലാം അറിയാം ഒന്നൊഴികെ ജയിംസ് എടുത്തതെല്ലാം ആർക്ക് കൊടുത്തു ആ ഒരൊറ്റ ചോദ്യത്തിന് ഉത്തരം തന്നാൽ കോടതിയിൽ കേസ് കഴിഞ്ഞ ഉടനെ വിടാം എന്ന വാക്കിൽ അവർ പിടിച്ചു വെച്ചിടത്തു നിന്നും ഏന്റെ ആളുകൾ പിടിച്ചോണ്ടുവന്ന അന്ന ജയിംസിനെ ഞാൻ തിരികെ തരും…
സന്തോഷത്തോടെ എന്നെ നോക്കുന്ന അയാളുടെ കണ്ണുകൾ നിറഞ്ഞു
സംശയമുണ്ടോ…
ഫോൺ എടുത്തു രാജീവ് കർണാടക നമ്പറിൽ വീഡിയോ കാൾ ചെയ്തു
കാൾ അറ്റന്റ് ആയി ഹാഫ് തമിഴ് ഹാഫ് കന്നഡ ആയ രാജീവിന്റെ താടി വെച്ച ഗൗരവം നിറഞ്ഞ വട്ട മുഖം പ്രത്യക്ഷ പെട്ടു
തലൈവാ… എപ്പടി ഇരുക്ക്…
സൗക്യം തലൈവാ…
കൊളന്ത എങ്കെ ഇരുക്ക്…
അകത്തുണ്ട്… (രാജീവ് അകത്തു നോക്കി) കണ്ണേ… ലക്ഷമീ…
അപ്പാ…
ഇന്ത ഫോണെ കൊഞ്ചം ആക്കാവുക്ക് കൊട്…
ഫോണുമായി അകത്തേക്ക് പോവുന്ന ലക്ഷ്മിയെ കണ്ട്
മാമന്റെ ലക്ഷ്മി കുട്ടി വലിയ ആളായല്ലോ…