പറ്റില്ല എന്ന് പറഞ്ഞു…
മ്മ്… അപ്പൊ മാത്യു എന്ത് പറഞ്ഞു…
പൈസ ഓഫർ ചെയ്തു…
എത്ര…
തുക പറഞ്ഞില്ല…
അപ്പൊ ജയിംസ് എന്ത് പറഞ്ഞു…
ചായ വാങ്ങി വീണ്ടും ഗ്ലാസ് ക്ലോസ് ചെയ്തു
പറ്റില്ലെന്ന് തന്നെ പറഞ്ഞു…
പിന്നെ മാത്യു വന്നില്ലേ…
ഇല്ല…
പിന്നെ ആരാ വന്നത്…
ആരും വന്നില്ല…
ഈ സാറാജയിംസ് ജയിംസിന്റെ കെട്ടിയോളല്ലേ…
ഹാ…
സാറയുടെ അക്കൗണ്ടിലേക്ക് മാത്യു പത്ത് ലക്ഷം രൂപ ഇന്നലെ രാത്രി ട്രാൻസ്ഫർ ചെയ്തത് ജയിംസ് അറിയാതെയാണോ…
അത്…
അത്…
പത്ത് ലക്ഷം എന്ന് പറഞ്ഞപ്പോ പൈസക്ക് ആവശ്യമുള്ളത് കൊണ്ട് ഞാൻ… ഞാനാ എല്ലാം എടുത്തു കൊടുത്തത്…
പ്രിയ : യൂ… ബാസ്റ്റഡ്…
ദേശ്യത്തോടെ ചീറിക്കൊണ്ട് ജയിംസിന് നേരെ വീശിയ പ്രിയയുടെ കൈ അവന്റെ കവിളിൽ പതിയും മുൻപ് അവളെ പിടിച്ചിരുത്തി
എന്തായിരുന്നു ജയിംസിന് പൈസക്ക് ഇത്ര അത്യാവശ്യം…
അത്… പിന്നെ…
കിടന്നുരുളുന്ന ജയിംസിനെ നോക്കി
അതവിടെ നിൽക്കട്ടെ…എടുത്തിട്ട് ജയിംസ് ആരുടെ കയ്യിലാ കൊടുത്തേ…
മാത്യുവിന്റെ കൈയിൽ…
എപ്പോ…
ഇന്നലെ രാത്രി…
എത്രമണിക്ക്…
ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞപ്പോ…
എവിടെ വെച്ച്…
സ്റ്റേഷനിനു മുന്നിലെ റോഡിൽ വെച്ച്…
മൊത്തം എത്ര തരാം എന്നാണ് മാത്യു പറഞ്ഞത്…
പത്ത് ലക്ഷം…
അതിന് വേണ്ടിയാണോ കൊടുത്തത്…
അതേ…
കൊടിശ്വരനും മാസം ലക്ഷങ്ങൾ വരുമാനമുള്ളവനുമായ പാലാ കാരൻ പ്ലാന്റർ സാമൂവൽ ജോർജിന്റെ പ്രിയ പെട്ട ഒറ്റ പുത്രൻ ജയിംസ് സാമൂവൽ ഇത്രയും കാലം കോടികൾ വില പറഞ്ഞവർക്ക് പോലും വിൽക്കാത്ത തന്റെ സൽപ്പേര് വെറും പത്ത് ലക്ഷം രൂപക്ക് വേണ്ടി വിറ്റു അല്ലേ…