ഇഞ്ചിയും പൊത്തിനയും ഇട്ട് മഥുരമില്ലാത്തൊരുകട്ടൻ ചായ
അവർ രണ്ടുപേരും സ്ട്രോങ്ങ് കട്ടനും പറഞ്ഞു കൈ കഴുകി വന്നു പേപ്പറും എടുത്ത് ബില്ലും കൊടുത്ത് ചായയുമായി വണ്ടിയിൽ ചെന്നിരുന്നു ഞാൻ ഡ്രൈവിങ് സീറ്റിലും അവൾ കോ ഡ്രൈവർ സീറ്റിലും ജയിംസ് പുറകിലും ഇരുന്നു
ജയിംസ്… ഉണ്ടായ പ്രശ്നത്തെ പറ്റി ഇവൾ പറഞ്ഞു… ജെയിംസിന് ആരെയെങ്കിലും സംശയമുണ്ടോ…
ഇല്ല…
ഇനി ഇവൾ തന്നെ ചെയ്തതാവുമോ…
ഇല്ല സാർ മേടമങ്ങനെ ചെയ്യില്ല…
വേറെ ആരാ ചെയ്യുക…
ജയിംസിനു വീട്ടിലാരൊക്കെ ഉണ്ട്…
(പെട്ടു എന്നുറപ്പായ ജയിംസ് അത് പുറത്ത് കാണിക്കാതെ)
അമ്മച്ചിയും അപ്പച്ചനും ഭാര്യയും കൊച്ചും…
മ്മ്… അവരൊക്കെ എന്താ ചെയ്യുന്നേ ജോലിയുണ്ടോ…
അപ്പച്ചന് കൃഷിയാ… അമ്മച്ചിയും കെട്ടിയോളും വീട്ടി തന്നെ… മോള് ബാംഗ്ലൂരിൽ എഞ്ചിനീറിങ്ങിനു പഠിക്കുവാ…
ആഹാ… ജയിംസ്…
ജയിംസിന്റെ മോള് പഠിക്കാൻ എങ്ങനെ…
നല്ലോണം പഠിക്കും… (അയാളുടെ ശബ്ദമൊന്നിടറി)
ഈ ജോർജ് മാത്യു നിങ്ങളന്വേഷിക്കുന്ന കേസിലെ പ്രതി മനു ജോർജിന്റെ അപ്പനല്ലേ…
മ്മ്…
ഹോൺ അടിച്ചു വെയ്റ്ററെ വിളിച്ചു ഗ്ലാസ്സ് കൈയിൽ കൊടുത്തു സേം ഒരു കട്ടൻ കൂടെ പറഞ്ഞു
മാത്യുവും ജയിംസും തമ്മിലെന്താണ് ബന്ധം…
ഒരു ബന്ധവുമില്ല…
ഉറപ്പാണോ ജയിംസ് പിന്നെ മാറ്റിപറയരുത്…
അകന്നൊരു ബന്തുവാണ്…
അത് കേട്ട പ്രിയയുടെ ഞെട്ടൽ കണ്ട്…
മാത്യു മോനേ രക്ഷിക്കാൻ പറഞ്ഞു ജയിമ്സിനെ വന്നു കണ്ടിരുന്നോ…
ഇല്ല…
ഇല്ലേ…
മ്മ്…
എന്നിട്ട് ജയിംസ് എന്ത് പറഞ്ഞു…