അപ്പൻ പേടിക്കണ്ട അവരെ ഞാൻ വീഴ്ത്തും…
അവരെ പറ്റി എനിക്കറിയുന്ന കാര്യം അല്ല ഞാൻ കണ്ടതും അനുഭവിച്ചതും ആയകാര്യം ഞാനിപ്പോ പറയാം അത് കേട്ടിട്ടും നിനക്ക് ജയിക്കാമെന്ന വിശ്വാസമുണ്ടെങ്കിൽ നിനെ ഞാൻ തടയില്ല
അവൻ അയാളെ നോക്കി
ഓരോ ഏരിയയിലെയും ഗുണ്ടകളും നേതാക്കന്മാരും കാണാതെയാവനും ചലനമില്ലാതെ ആശുപത്രിയിൽ ആവുകയുംചെയ്തതിന് പിന്നിൽ പോലീസ് ആണെന്നാണ് ഞങ്ങളാദ്യം കരുതിയത് സ്വയം രക്ഷിക്കാനും വേണ്ടി മുഴുവൻ നേതാക്കളെയും ആളുകളും ഒത്തുചേർന്നു ഒത്തിരി പേരുണ്ടായിരുന്നു അവിടെ വരുന്നവർ എത്രപേരുണ്ടെങ്കിലും വെട്ടിനുറുക്കുമെന്ന് വീരവാദം പറഞ്ഞത് അന്ന് പേരുകെട്ടാൽ പോലീസുകാർ പോലും വിറക്കുന്ന റൗടികളുടെ കൂട്ടമായിരുന്നു വരുന്ന പോലീസ് ഫോഴ്സിനെ പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിൽ വന്നത് വെറും എഴുപേർ മാത്രം അതിലൊന്ന് ദേവതമാർ തോൽക്കുന്ന അയക്കുള്ള പെണ്ണും ഞങ്ങളുടെ കൈയിൽ കത്തിയും തോക്കും വാളും അടക്കം ആയുധങ്ങൾ ഉണ്ടായിരുന്നു അവരുടെ കൈയിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല (ഒന്ന് നിർത്തി അവനെ നോക്കി) നീ ഇപ്പൊ ചിന്തിക്കുന്നത് പോലെയാണ് ഞങ്ങളുമന്നുചിന്തിച്ചത് അവരെ എളുപ്പം വീഴ്ത്താമെന്നു ഞങ്ങൾ കരുതി ഞങ്ങളവരുടെ നേർക്ക് തിരിഞ്ഞു നിന്നു ഞങ്ങളുടെ എണ്ണം കണ്ടുതനെ തിരിഞ്ഞോടും എന്ന ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അവർ ഒരു കുലുക്കവുമില്ലാതെ പരസ്പരം ചിരിയോടെ നോക്കി അതിലൊരുവൻ ഒരു സിഗരറ്റ് ചുണ്ടിലേക്ക് വെച്ച് തീ കൊടുത്തതും കൂടെ ഉള്ളവർ ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു സിഗരറ്റ് കത്തിച്ച തീപ്പെട്ടി കൊള്ളി അവൻ ചൊട്ടി തെറിപ്പിച്ചു സംഭവിക്കുന്നതെന്തെന്നു മനസിലാക്കാൻ സമയം നൽകാതെ കാറ്റുപോലെ ഞങ്ങൾക്ക് ഇടയിലൂടെ അവർ കടന്നുപോയി അടി കിട്ടി എന്ന് തിരിച്ചറിയുമ്പോയേക്കും ഞങ്ങളുടെ കൂട്ടത്തിലുള്ള അവസാനത്തെ ആളും നിലത്ത് കിടപ്പുണ്ട് ഞങ്ങളുടെ കൈയിലെ ആയുധങ്ങൾ തെറിച്ചുപോയിരുന്നു സിഗരറ്റ് കത്തിച്ചവൻ അതേ നിൽപ്പിലുണ്ട് മറ്റവർ ഞങ്ങൾ നിന്നതിനു പുറകിലായി നിൽപ്പുണ്ട് ആയുധങ്ങൾ എടുത്ത് എഴുന്നേൽക്കുന്നതനുസരിച്ചു പലയിടത്തേക്കും തെറിച്ചുവീണവരാരും പിനീട് എഴുന്നേറ്റില്ല അന്ന് അവർ തേടിവന്നത് സെൽവൻ എന്ന ഒരുത്തനെ മാത്രമായിരുന്നു അവനെ കിട്ടാൻ വേണ്ടിയാണ് അവർ അന്ന് മധുര സിറ്റിയിലെ മുഴുവൻ റൗടികളെയും കിടത്തിയത് അവനെ അവർ വെറും കൈയാൽ ജീവനോടെ തൊലി പൊളിച്ചു തിളച്ച വെള്ളത്തിൽ മുക്കിയെടുത്തു അവന്റെ അലർച്ചയിന്നും കാതിൽ മുഴങ്ങും ഇറച്ചി വെന്ത മണം ഇന്നും മൂക്കിലേക്ക് അടിച്ചുകയറും… അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവരിൽ സെൽവൻ അടക്കം ആരും മരിച്ചില്ലെങ്കിലും എല്ലാവരും ഇന്നും ജീവചവങ്ങളായി കിടപ്പുണ്ട്…