എന്റെ ഡോക്ടറൂട്ടി 11
Ente Docterootty Part 11 | Author : Arjun Dev | Previous Part

…എന്നാലുമീശ്വരാ… ഏതു കൊതംപൊളിഞ്ഞ നേരത്താന്തോ എനിയ്ക്കങ്ങനെ പറയാന്തോന്നിയെ..??
…എന്തേലുമ്പറഞ്ഞ് ഊരിപ്പോണേനുപകരം…
കോപ്പ്.! ഹൊ.! അന്നേരം ശ്രീ തടഞ്ഞില്ലായ്രുന്നേ അവിടെവെച്ചു കല്യാണംനടത്തേണ്ടി വന്നേനെ…
“”..ഗായത്രീ..!!”””_ നിലവിട്ടു ഭിത്തിയിൽ ചാരിനിന്നയെന്നെ ഞെട്ടിച്ചുകൊണ്ട് മുറിയിൽനിന്നുമച്ഛന്റെ വിളിവന്നു…
കേട്ടപാടെ എന്നെ തുറിച്ചൊരു നോട്ടവുംനോക്കി അമ്മയങ്ങോട്ടേയ്ക്കോടുവേം ചെയ്തു…
ഇന്നാപ്പാവത്തിനു പൊങ്കാലയാണല്ലോന്നും ചിന്തിച്ചുകൊണ്ട് കീത്തുവിനെയൊന്നു കണ്ണെറിഞ്ഞെങ്കിലും കാര്യമുണ്ടായില്ല…
അവളെന്നെ വല്ലാത്തൊരു നോട്ടവും നോക്കിക്കൊണ്ടകത്തേയ്ക്കു പോയി…
…എന്റെ കാലാ.! ഞാനെവിടെ പരിപാടിയവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ..!!_ എന്നുംചിന്തിച്ചു സ്വന്തം കിടപ്പുമുറിയിലേയ്ക്കു നടക്കുമ്പോളാണ് ഫോൺറിങ് ചെയ്യുന്നത്…
പരിചയമില്ലാത്ത നമ്പരായതുകൊണ്ട് കട്ടുചെയ്തു പോക്കറ്റിലിട്ടു…
താങ്കൾ വിളിയ്ക്കുന്ന സബ്സ്ക്രൈബർ കോത്തിൽ തീപ്പന്തവുമായി നിൽക്കുവാണ്… അതുകൊണ്ട് കുറച്ചുകഴിഞ്ഞു വിളിയ്ക്കുക..!!
എന്നൊരു അനൗൺസ്മെന്റും ബാക്ക്ഗ്രൗണ്ടിൽകേട്ടു…
സ്റ്റെയറുകേറി റൂമിലെത്തുമ്പോൾ സെയിംനമ്പറിൽനിന്നും വീണ്ടുംകോൾ…
അമ്മവീട്ടിലുണ്ട്…
കസ്റ്റമർകെയറിലെ ചേച്ചിവിളിയ്ക്കാൻ ഓഫറുംതീർന്നിട്ടില്ല…
പിന്നെയിതേതു മൈരനാടാന്നും പ്രാകിക്കൊണ്ടു ഫോണെടുത്തതേ ഒരലറൽ;