ഞങ്ങൾ ചെന്നപ്പോൾ 2 3 പണിക്കാർ അടക്ക എല്ലാം എടുത്ത് ഒരു സൈഡിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.. അവിടെ ഒരു കയർ കട്ടിലുണ്ട് പണിക്കാർ വിശ്രമിക്കുനതിവിടെയാണ്…
അച്ഛൻ : അവർ ഇന്ന് വരും, ഇന്ന് തൊട്ട് അവർ പോകുന്നത് വരെ നീ ഇവിടെ കിടന്നോ.. അവർക്ക് രാത്രിയിൽ എന്തേലും ആവശ്യമുണ്ടേൽ ആരേലും ഇവിടെ വേണ്ടേ.. അവർക്ക് ഇവിടെങ്ങും വലിയ പരിചയമില്ലാത്തതല്ലെ ….
ഞാൻ : ഞാൻ ഒറ്റക്കോ..
അച്ഛൻ : അതിനു നീ എന്തിനാ പേടിക്കുന്നെ.. അപ്പുറത്തെ മാടത്തിൽ കുഞ്ഞപ്പനോ, ചെല്ലപ്പനോക്കെ ഉണ്ടല്ലോ.. എന്തേലും ആവശ്യമുണ്ടേൽ അവരെ വിളിച്ച മതി..
പിന്നെ ഞാൻ പേടിക്കാതെ.. ഇവരെല്ലാം കുടി എന്നെ എന്തേലും ദേഹോപദ്രവം ഏല്പിക്കുമോന്നു ഓർത്തു എനിക്ക് നല്ല ഭയം ഉണ്ട്.. അപ്പുറത്തെ മാടം എന്നുപറഞ്ഞാൽ 1 ഫർലോങ് അപ്പുറത്താണ്, ഞാൻ അലറി വിളിച്ചാലും അവിടെ വരെ കേൾക്കുമൊന്ന് തോന്നുന്നില്ല.. അതിലും അടുത്താണ് മന.. അച്ഛനോട് എതിർത്ത് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ അച്ഛൻ പറയുന്നത് കേട്ട് നിന്നു… അച്ഛനും പണിക്കാരുടെ കൂടെ കുടി എനിക്ക് കിടക്കാനുള്ള സ്ഥലം ശെരിയാക്കി..
ഉച്ചയായപ്പോൾ വലിയ നമ്പൂതിരിയും, ശ്രീലക്ഷ്മിയും, ചെറിയ നമ്പൂതിരിയും എല്ലാം കുടി പോയി അവരെ കൂട്ടികൊണ്ട് വന്നു.. അന്നത്തെ സംഭവത്തിന് ശേഷം മനോജിനെ പുറത്തേക്കൊന്നും കാണാനില്ലായിരുന്നു.. ഇവർ വന്നപ്പോൾ ആണ് പിന്നെ ഞാൻ അവനെ കാണുന്നത്..
കുട്ടുകാർ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ശ്രീലക്ഷ്മിയുടെ 2 3 പെൺ സുഹൃത്തുക്കൾ ആകും വരുന്നതെന്ന്.. ഇതിപ്പോ 8 പേരുണ്ട് 4 ആൺപിള്ളാരും, 3 പെൺപിള്ളേരും..