ഞാൻ അത് കൊണ്ട് അവരെയും കുട്ടി മനയുടെ ഭാഗത്തേക്ക് നടന്നു… അവിടെ ചെന്നാൽ ആരേലും കണ്ടാൽ കുറച്ചു നേരം സംസാരിച്ചു നിന്ന് സമയം കളയിക്കാം…അല്ലേൽ പാടത്തു കൊണ്ട് പോയി ഒന്ന് കറങ്ങി വരുമ്പോഴത്തേക്കും ശ്രീലക്ഷ്മി ഇവരെ കാണാൻ വരുമായിരിക്കും… അങ്ങനെ ഇതിൽ നിന്ന് എനിക്ക് ഊരാം… ശ്രീലക്ഷ്മി എന്തായാലും ഞങ്ങളുടെ ഭാഗത്തേക്കൊന്നും വരില്ല.. അതെനിക്കുറപ്പാണ്… അവർക്ക് അത് കുറച്ചിലാണ്….
ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ചെറിയ നമ്പൂതിരിയുടെ മുന്നിലേക്കാണ് ഞങ്ങൾ ചെന്ന് ചാടിയത്… ചെറിയ നമ്പൂതിരി കുശാലാന്നെഷണം തുടങ്ങി… അവരുടെ എല്ലാ വിവരങ്ങളും ചിക്കി ചികഞ്ഞു ചോദിക്കുന്നുണ്ട്… അവരുടെ മുഖത്തു ഇഷ്ടക്കേട് നിഴലിച്ചു കാണാം… പക്ഷെ ചെറിയ നമ്പൂതിരി വിടുന്ന ലക്ഷണമില്ല..
കുറെ നേരത്തെ സംഭാഷണത്തിന് ശേഷം, ചെറിയ നമ്പൂതിരിക്ക് അവരെ നന്നായി ബോധിച്ചു… ശ്രീലക്ഷ്മിയും കൂട്ടുകാരികളും മനയുടെ മട്ടുപ്പാവിലിരുന്നു.. ഞങ്ങളുടെ സംഭാഷണം വീക്ഷിക്കുന്നുണ്ടായിരുന്നു… ചെറിയ നമ്പൂതിരി പോയി കഴിഞ്ഞപ്പോഴേക്കും അവരും താഴെക്ക് ഇറങ്ങി വന്നു…
ഞാൻ രക്ഷപെട്ടു…ഞാൻ അവരുടെ അടുക്കൽ നിന്ന് മാറി അച്ചന്റെ അടുക്കലേക്ക് ചെന്നു… ശ്രീലക്ഷ്മി അവരേം കൊണ്ട് പോകട്ടെന്നു ഞാനും കരുതി…
കുറെ നേരം അവർ അവിടെ തന്നെ നിന്നതിനു ശേഷം ശ്രീലക്ഷ്മിയുടെ കൂടെ പോയി… ഞാൻ അവർ പോയി കഴിഞ്ഞപ്പോൾ അച്ഛനോട് പറഞ്ഞിട്ട് വീട്ടിലേക്ക് വന്നു… തോർത്തുമെടുത്ത തോട്ടിൽ വന്ന് ഒന്ന് മുങ്ങി കുളിച്ചു കയറിയാൽ ഇന്നലത്തെ ക്ഷിണം ഒക്കെ പമ്പ കടക്കും… അങ്ങനെ തോട്ടിൽ ഇറങ്ങി ഒന്ന് മുങ്ങി കുളിച്ചോണ്ടിരുന്നപ്പോഴാണ് ലക്ഷ്മിയും, ധന്യയുമൊക്കെ അങ്ങോട്ടെക്ക് വന്നത്…