എനിക്കറിയാം ഒരു ദിവസം ഞാൻ ഇവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കും.. അന്ന് ഇവർ എന്റെ മുന്നിൽ മുട്ട് കുത്തും.. അത് വേറൊന്നും കൊണ്ടല്ല എനിക്കങ്ങനെ തോന്നാൻ കാരണം.. ഇപ്പൊ പട്ടണത്തിൽ കമ്മ്യുണിസം വ്യാപിച്ച വരുന്നുണ്ട് അവിടുത്തെ തൊഴിലാളികൾ മുതലാളികൾക്കെതിരെ സമരം ചെയ്തു മുട്ടു കുത്തിച്ച കഥകൾ ഒക്കെ ഞാൻ കേട്ടിട്ടുണ്ട്.. എന്റെ ക്ലാസ്സിൽ പഠിച്ച അബു പറഞ്ഞുള്ളറിവാണ്…. പട്ടണത്തിൽ നിന്ന് 2 3 പേര് ഇന്നാൾ ഇവിടെ വന്നിരുന്നു.. അവർ ഇവിടെയും കമ്മ്യൂണിസം തുടങ്ങാൻ പോകുവാന്ന് അവൻ പറയുന്നത്…
ജയനും ജോർജും എന്നോടൊരു അടുപ്പം കാണിക്കുന്നുണ്ട്…അവർ എന്നെ കളിയാക്കിയെങ്കിലും മറ്റ് രണ്ടു പേരുടെയും കൂട്ട് മനസ്സിൽ വെച്ചോണ്ടല്ല… അത് കൊണ്ട് എനിക്ക് അവരോട് ദേഷ്യം തോന്നിയില്ല..
ജയൻ എന്റെ അടുക്കൽ വന്ന് അവർക്കിവിടെയൊക്കെ ഒന്ന് ചുറ്റി കാണണം എന്ന് എന്നോട് പറഞ്ഞു…
ഞാൻ : എനിക്ക് എല്ലാ സ്ഥലത്തേക്കും കൊണ്ട് പോകാൻ പറ്റില്ല.. കാരണം പല സ്ഥലത്തേക്കും ഞങ്ങൾക്ക് പ്രേവേശനമില്ല.. ശ്രീലക്ഷ്മിയോട് പറഞ്ഞാൽ അവൾ കൊണ്ട് പോയി കാണിക്കും… അവർ ആകുമ്പോ കുഴപ്പമില്ല… ഇല്ലത്തെ കുട്ടികളല്ലേ…
അവരുടെ കൂടെ പോകാൻ എനിക്കൊരു ഭയം.. അവർ എന്ന എവിടേലും ഇട്ട് ഉപദ്രവിക്കുമോന്നു ഒരു സംശയം ഉണ്ട്… പിന്നെ ഞാൻ നേരത്തെ പറഞ്ഞത് പോലെ പലയിടത്തും ഞങ്ങൾക്ക് പോകാൻ അനുവാദമില്ല…
ജയൻ : ശ്രീലക്ഷ്മി വരുന്നിടം വരെ നീ ഞങ്ങളെ കൊണ്ടൊന്നു കാണിക്ക്…
അവരുടെ ലക്‌ഷ്യം ഞങ്ങടെ കൂടിയാണ് എന്ന് ഞാൻ ഊഹിച്ചു.. ഇന്നലെ ഇവർ വന്നപ്പോ തന്നെ പലരെയും നോക്കി വെള്ളമിറക്കുന്നത് ഞാൻ ശ്രെദ്ധിച്ചതാണ് … അപ്പൊ അതാണ് കാര്യം…