മനക്കൽ ഗ്രാമം 6
Manakkal Gramam Part 6 | Author : Achu Mon
[ Previous Part ] [ www.kkstories.com]
നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു… ഇല്ലെങ്കിൽ അതും പറയുക.. അപ്പോൾ പിന്നെ കൂടുതൽ വെറുപ്പിക്കാതെ വിട്ടു പിടിക്കാമല്ലോ.. ലാഗോ എന്തേലും തിരുത്തലോ വെണ്ണേൽ അതും അറിയിക്കാം ഉൾപെടുത്താൻ പറ്റുമെങ്കിൽ അത് ഉൾപെടുത്താൻ ശ്രെമിക്കാം.. നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് നമ്മുടെ ഊർജം…. കൂടുതൽ വെറുപ്പിക്കുന്നില്ല…
അപ്പോൾ മച്ചാന്മാരെ മച്ചത്തികളെ കഥയിലേക്ക് കടക്കാം..
3 4 ദിവസം ഒരു സംഭവവികാസങ്ങളും ഇല്ലാതെ കടന്നു പോയി.. പകൽ മഴ പെയ്യാത്തതു കൊണ്ട് ഒരാശ്വാസം ആണ്… കൊപ്ര, കപ്പ, അരി മുതലായവ ഉണക്കലും പൊടിക്കലുമായിട്ട് എല്ലാവരും തിരക്കിലാണ്.. ശ്രീലക്ഷ്മിയുടെ കുട്ടുകാർ വരുന്നത് പ്രമാണിച്ചു കൂടിയാണ് അരിയൊക്കെ പൊടിച്ചു വെക്കുന്നത്.. അവർക്ക് ഇവിടുത്തെ ഭക്ഷണം ഒന്നും ശരിയാകില്ലത്രേ… ഇവിടെ ഞങ്ങൾ അരി വെച്ചെന്തെങ്കിലും കഴിക്കുന്നത് ഓണത്തിന് മാത്രമാണ്.. എന്തേലുമാകട്ടെ പുല്ല്..
അതു കൊണ്ട് ഞങ്ങളുടെ കുട്ടിപട്ടാളത്തിനും നല്ല പണിയാണ്.. ഇനിയൊരു 2 3 ആഴ്ച ഇങ്ങനെ തന്നെ ആയിരിക്കും… ഇടക്കിടക്കു വെയില് വരും ആ സമയത്തു എല്ലാം ഉണക്കി എടുക്കേണം..
ഞാൻ ഇതെല്ലം നോക്കി നിൽക്കുമ്പോഴാണ്, അച്ഛൻ എന്നെ വിളിച്ചോണ്ട് അതിഥി മന്ദിരത്തോട് ചേർന്ന് നിൽക്കുന്ന ചായ്പ്പിലേക്ക് വിളിച്ചോണ്ട് പോകുന്നത്.. അവിടെയാണ് അടക്കയും, കൊപ്രയ്ക്കുള്ള തേങ്ങായും ഒക്കെ സൂക്ഷിച്ചിരിക്കുന്നത്..