“””അതേ ഞാൻ എന്റെ കെട്ട്യോനെയാ നോക്കുന്നെ അല്ലാണ്ട് വേറെ ആരേം അല്ല….””
അവള് വലിയ കാര്യത്തിൽ വീമ്പെളക്കി….. ഇതെന്താ ഇപ്പൊ സംഭവം എന്തോ ഒണ്ടല്ലോ…… ഇനി വല്ല പണിയും ആഹ്‌ണോ കർത്താവേ……
എന്താ മോളൂസേ രാവിലെ തന്നെ പതപ്പിക്കുന്നെ കാര്യം പറ…?
അവള്ടെ നിപ്പും ഭാവവും കണ്ട് ഞാൻ ചോദിച്ചു…. അപ്പോഴും ഞാൻ ഏറ്റിട്ടില്ല പൊതപ്പും പൊതച്ച് കട്ടിലിൽ ഒരേ കെടപ്പാണ്.
അതെന്താ എനിക്കെന്റെ കെട്ട്യോനെ സ്നേഹിക്കാനും പാടില്ലേ……….!!!
അവള് വീണ്ടും പഴയ പോലെ തന്നെ പറഞ്ഞു…… അതേ ഇതത് തന്നെ എന്തോ വലിയ പണി വരുന്നുണ്ട്…. ഇനി ഞാൻ ഫോണിൽ ഒളുപ്പിച്ച് വച്ച വല്ല തുണ്ടും ഇവള് പൊക്കിയോ……ഏയ്യ് അതൊക്കെ ലോക്ക് അല്ലെ……ഇനി ഓള് കണ്ടുപിടിച്ചാലും ഈ ഒലുപ്പിക്കുന്നെ എന്തിനാ……… ഇതതല്ല വേറെന്തോ ആഹ്ണ്…….
എന്താടി പോന്നൂസേ നീ കാര്യം പറ ലാഗ് അടുപ്പിക്കല്ലേ….
ഞാൻ അവളെ നോക്കി കൊറച്ച് ദയനീയതയോടെ ചോദിച്ചു…… ദൈവമെ വീഴണേ…
“”ഒന്നുല്ല എന്റെ പൊന്നെ….. ഞാൻ അറിയാണ്ട് നേരത്തെ ഏറ്റ് പോയി…… പിന്നെ ഒറക്കോം വന്നില്ല…. അല്ലേലും ഒറങ്ങിയ എങ്ങനെയാ ശെരിയാവുവ പിന്നെ ഞാൻ നേരെ കുളിക്കാൻ കേറി……. ഇറങ്ങിയപ്പോ ഏട്ടൻ നല്ല സുഖത്തിന് കെടന്നൊറങ്ങുന്ന് അത് കണ്ടപ്പോ എനക്ക് പിടിച്ചില്ല അതാ….””
അവൾ ഒരു വളിച്ച ചിരിയും ചിരിച്ച് മുടിയിലെ വെള്ളം കൊടഞ്ഞോണ്ട് എന്നോട് പറഞ്ഞു…… ഇന്ന് കാണാൻ ഒരു ചന്തം ഒക്കെ ഇണ്ട്….. അങ്ങനെ ഇണ്ടെന്ന് പറഞ്ഞാ പിന്നെ പൊങ്ങി പൊങ്ങി ബെർത്തിൽ തല ഇടിക്കും അങ്ങനെ ഇപ്പൊ ഓള് സുഖിക്കണ്ട…. എന്നാലും നല്ല രസം നോക്കി ഇരിക്കാൻ……