ഹൃദയം നിറയെ നീ 💗
Hridyam Niraye Nee | Author : Jack Sparrow
ആദ്യായിട്ട…. അപ്പൊ അതിന്റെ അതിൽ അങ്ങ് വായിക്ക് ട്ടോ…. പിന്നെ എടക്കുന്ന തൊടങ്ങണെ… അത് വഴിയേ മനസ്സിലാവും….
[കല്യാണം കഴിഞ്ഞ് പിറ്റേന്ന് രാവിലെ]
കോപ്പ് ഇതാരാ ഈ മോത്ത് വെള്ളാക്കണേ….. ഒറക്കം കളയാനായിട്ട്……..
കണ്ണ് തൊറന്ന് നോക്കിയപ്പോ ഇളിച്ചോണ്ട് നിക്കുവാണ് പിശാശ്…..വേറാരും അല്ല എന്റെ പ്രിയ ഭാര്യ മിസ്സിസ്സ് നന്ദന സിദ്ധാർഥ് ……….. ഇതിന് ഒരു ഷീണോം ഇല്ലേ ഭഗവാനെ……. ഇന്നലെ ഈ കട്ടിലിന്റെ കാലൊടിഞ്ഞൂന്ന ഞാൻ വിജാരിച്ചേ…. അമ്മാതിരി പെർഫോമൻസ് ആയിരുന്നു……. ഇവളെപ്പോഴാ ഏറ്റ് പോയെ…….
നിനക്ക് എന്താടി കൃമി കടിക്കുന്നുണ്ടോ….?
ഞാൻ അവളെ അടിമുടി നോക്കി ദേഷ്യത്തോടെ ചോദിച്ചു.കുളിച്ച് മുടിയും പടർത്തിയിട്ട് കയ്യിലൊരു തോർത്തും പിടിച്ച് ഒരു നീല ചുരിദാറും അതെ കളറ് പാന്റും ഇട്ടാണ് കക്ഷീടെ നിപ്പ്…. എന്റെ ദേഷ്യം കണ്ടിട്ട് ഓൾക്ക് നല്ല ചിരി പൊട്ടുന്നുണ്ട്….
ആഹ് കടിക്കുന്നുണ്ട്…. എന്തേ…!!
ഞാൻ പറഞ്ഞ അതേ താളത്തിൽ അവൾ തിരിച്ചും പറഞ്ഞു……. ഇതെന്ത് ഞാൻ ആഹ്‌ണോ ഇവളെ കെട്ടിയെ അതോ ഇവൾ എന്നെയോ….. എന്നെ തറപ്പിച്ച് നോക്കി വീണ്ടും അതേ നിപ്പ്..
മെല്ലെ നോക്കെടി ഉണ്ടക്കണ്ണൊക്കെ പൊറത്ത് വരും…
ഞാൻ അവള്ടെ കോപ്രായം കണ്ട് പറഞ്ഞു.