കണ്ണ് തുറന്നു നോക്കി പതിവുപോലെ വരുന്ന ചായ വന്നില്ലാ.. നേരം നല്ലപോലെ വെളുത്തു.. ബ്രഷ് ചെയ്ത് താഴേക്കു ചെന്ന് ചായ കുടിക്കാൻ തീരുമാനിച്ചു
. ബ്രഷ് ചെയ്ത് താഴേക്കിറങ്ങി…
അച്ഛന്റെയല്ലാതെ ഒരു പുരുഷ സൗണ്ട്.
“താൻ കൂടുതൽ ഡയലോഗ് ഒന്നും അടിക്കണ്ട
താൻ പറഞ്ഞ എല്ലാ ഡേറ്റും കഴിഞ്ഞു”
.
ഈ ഡയലോഗും കേട്ടു ഞാൻ സിറ്റ് ഔട്ടീലേക്ക് നടന്നു. ഞാൻ വരുന്ന കണ്ട മൻവി ഉത്തരയെ കണ്ണുകൊണ്ട് ഞാൻ വരുന്നു എന്ന് കാണിച്ചു. ഉത്തര എന്നെ നോക്കി തിരിഞ്ഞു വന്ന്
“അങ്ങോട്ട് പോവണ്ട”.
അവളുടെ കണ്ണ് കലങ്ങിയിരിക്കുന്നു…
“അതെന്താ … മാറ്.”
എന്നും പറഞ് ഞാൻ ഉത്തരയെ കൈക്കു പിടിച്ചു മാറ്റി. ഞാൻ ഉമ്മറത്തേക് നടന്നു..
10 ലക്ഷം രൂപ മേടിച്ചിട്ട് പലിശയും ഇല്ല മുതലും ഇല്ല.
(മുറ്റത് നിൽക്കുന്ന ആൾ അച്ഛനോട് പറഞ്ഞു .കൂടെ രണ്ടു തടിമാടൻമാരുംഉണ്ട് )
ഉദേശിച്ച വിലയ്ക്കു സഥലം വിറ്റു പോകുന്നില്ല …. അതുകൊണ്ട് കുറച്ചു സാവകാശം കൂടെ തരണം. (അച്ഛൻ അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നു
എന്റെ കാശ് തരാൻ പറ്റില്ലെങ്കിൽ…. ഞാൻ പറഞ്ഞ വിലയ്ക്ക് ആ സ്ഥലം ഞാൻ എടുക്കാം…ഞാൻ പറഞ്ഞതല്ലെ. ബാക്കി കുറച്ചു രൂപ കൂടെ അങ്ങ് കയ്യിലോട്ട് തരും….
അയാൾ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
അയ്യോ അതൊത്തിരി കുറഞ്ഞ റേറ്റ് ആല്ലേ ശേഖര….
ഇനിയും രണ്ടെണ്ണത്തെ കൂടെ ഇറക്കി വിടണ്ടതല്ലേ.. ( അച്ഛൻ ദയനീമായി അയാളോട് കേണ് )
അയാൾ ഉമ്മറത്തേക്ക് കയറി വന്ന് തൂണിൽ പിടിച്ചു നിന്ന അച്ഛനോട്
മൻവിയെയും തൻവിയേം ചൂണ്ടി കാട്ടി
പറഞ്ഞു .
“ഇതിനെ രണ്ടിനെയും എന്റെ കൂടെ വിട് ഇവളുമാരെ വച് 10 ലക്ഷം ആവുമ്പോ തിരിച്ചു വിട്ടേക്കാം”
ഞാൻ അനിയത്തിമാരെ രണ്ടും സൈഡിലേക് മാറ്റി മുമ്പോട്ട് ആഞ്ഞു വന്നു.. അതെ സമയം
” ശേഖര… ”
എന്ന് വിളിച് അച്ഛൻ ദേഷ്യത്തിൽ അയാളുടെ കോളറിൽ പിടിക്കാൻ തുടങ്ങിയതും. ശേഖരൻ തെറിച് മുറ്റത്തേക് വീണു. അച്ഛൻ തിരിഞ്ഞു നോക്കിയപ്പോ. ശേഖരന്റെ നെഞ്ചിനൊരു തൊഴികൊടുത്തഞാൻ മുറ്റത്തെക് ഇറങ്ങുന്നതാണ് കാണുന്നത് (വിത്ത് സ്ലോമോഷൻ ).. ഉത്തരയും അനിയത്തിമാരും അച്ചനെ പോലെ തന്നെ വായും പൊളിച്ചു നിന്ന്…