“വെണ്ണ തോൽക്കും പെണ്ണേ നീ വെളുത്ത വാവായ് മിന്നിയോ
മനസ്സിന്റെ ഉള്ളിലെ മലർപൊയ്കയിൽ”
പോകുന്ന വഴിയിൽ ഇടംകണ്ണിട്ട് ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടേയിരുന്നു…..
പെട്ടെന്നാണ് മനസ്സിൽ ഒരു കാര്യം ഓർമ്മ വന്നത്…
ഉത്തരെ
നമ്മൾ ഒരാഴ്ചത്തേക്ക് നിൽക്കാൻ പോകുന്നത് നിനക്ക് പുതിയ ഡ്രസ്സ് വല്ലോം എടുക്കണോ…
എനിക്ക് ഒന്ന് രണ്ട് ഡ്രസ്സ് എടുക്കണമായിരുന്നു..
.(.ഞാൻ അവളോടായ് )
എനിക്ക് ഡ്രസ്സ് ഒന്നും വേണ്ട ഹരിയേട്ടാ എന്റെ പഴയ ഡ്രസ്സ് ഒക്കെ അവിടെ ഉണ്ട്.. അവൾ പറഞ്ഞു..
ഞാൻ ഇടയ്ക്ക് വണ്ടി നിർത്തി ഒരു കടയിൽ കയറി ഡ്രസ്സ് എല്ലാം വാങ്ങി..ബാക്ക് സീറ്റിൽ
കവറുകൾ ഇട്ടു…
അതിൽ ഒരു കവർ മാത്രം ഞാൻ കയ്യിൽ തന്നെ പിടിച്ചു.. അത് അവൾക്ക് നേരെ നീട്ടി..
” ഉത്തര ”
നിനക്ക് എന്നെങ്കിലും…… ഞാൻ ഇല്ലാതെ ഇനി ജീവിക്കാൻ പറ്റില്ല തോന്നുകയാണെങ്കിൽ.
ഈ സരി. ഉടുത്ത് എന്റെ മുമ്പിൽ വരണം..
(അവൾ ചിരിച്ചുകൊണ്ട് അത് വാങ്ങി )
അങ്ങനെ ഞങ്ങൾ ആ തറവാട്ടിലേക്…
എത്തി..
മൊബൈൽ നോക്കി സമയം 8 കഴിഞ്ഞിരിക്കുന്നു….
വിളിച്ചു പറഞ്ഞിട്ട് വന്നത് കാരണം വീട്ടുകാർ നോക്കി ഇരിക്കുകയായിരുന്നു. അച്ഛൻ കസേരയിൽ ഇരുന്ന് മുറുക്കാൻ തുപ്പി ഞങ്ങളെ നോക്കുന്നു. അനിയത്തിമാർ ട്വിൻസ് ആണ് മാൻവിയും തൻവിയും. ഇവരുടെ പ്രസവത്തിനു തന്നെ അമ്മ മരിച്ചു.. എന്റെ അമ്മ എന്നോട് അതെ പറ്റി പറഞ്ഞത് ഞാൻ ഓർത്തു. ഉത്തരയാണ് അവരുടെ അമ്മയുടെ സ്ഥാനത്…
രണ്ട് പേരും ചിരിച്ചോണ്ട് നോക്കി നില്കുന്നു….
കാറിൽ നിന്നിറങ്ങി ഉത്തര ചോദിച്ചു “സാധനങ്ങൾ എടുക്കണ്ടേ ”
“ഒരു പെട്ടിയല്ലേ ഉള്ളു. ഞാൻ കൊണ്ട് വരാം. താൻ നടന്നോ ”
ഡോർ തുറന്നിറങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.
മ്മ്മ്. എന്ന് മൂളി ചിരിതൂകി.
ഉത്തര വീട്ടിലേക് കയറിയതും. രണ്ടു സൈഡിൽ നിന്നും അനിയത്തിമാർ ഉമ്മ കൊടുത്തു…. “വല്യേച്ചിക് സുഖാണോ ”
അതേല്ലോ…….. രണ്ടും പടിക്കുന്നുണ്ടോ
(ഉത്തര ചെറിയ ചിരിയോടും സംശയത്തോടും കൂടി ചോദിച്ചു?)
പെട്ടിയെടുത് നടന്നടുത്ത എന്നോട് അച്ഛൻ പറഞ്ഞു ” കയറി വാ മോനെ…” ഞാൻ ഒരു നല്ല ചിരി പാസാക്കി…
പെട്ടിയിങ്ങു താ ഹരിയേട്ടാ….. മാൻവി അത് മേടിച്ചു. “ഞാൻ മുകളിലെ റൂമിൽ വച്ചേക്കാം”
എന്ന് പറഞ്ഞ് അതെടുത്തു കൊണ്ട് നടന്നു..
“മോനെ അകത്തോട്ടു ചെല്ല് ഇത്രേം ലേറ്റ് ആയത് കൊണ്ട് ഇന്നിനീ കല്യാണ വീട്ടിലേക് പോവണ്ട..” തൻവി കുട്ട്യോലൊന്നും കഴിച്ചിട്ടിണ്ടാവില്ല്യ.. അവര്ക് കഴിക്കാൻ എടുക്ക!! അച്ഛൻ തൻവിയെ നോക്കി പറഞ്ഞ്..
അച്ഛൻ വയറു തടവുന്നത് ഞാൻ ശ്രദ്ധിച്ചുകൊണ്ട് അകത്തേക്കു കയറി..
“എന്നാ മോള് ഫുഡ് എടുത്തോ ഞാൻ ഡ്രസ്സ് മാറീട്ട് വരാം.” ഞാൻ മുകളിലേക്കു നടന്നു. അച്ഛനും കഴിക്കാതെ നോക്കിയിരിക്കുവാരുന്നെന്നു തോന്നുന്നു ഞാൻ മനസ്സിൽചിന്തിച്ചു നടന്നു….
ഞാൻ കയറി ചെല്ലുമ്പോ മാൻവി ഇറങ്ങി വരുന്നുണ്ട്.
. “ഹരിയേട്ടാ ഞങളുടെ കുറച്ചു സാധനം കൂടി അവിടെ ഇരിപ്പുണ്ട് മൊത്തം മാറ്റാൻ ടൈം കിട്ടിയില്ല.ബാക്കി നാളെ മാറ്റിത്തരാം”
മാൻവി ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
“അതിനെന്താ മോളെ….”
അവൾ ഒന്നൂടെ ചിരിച്ചു താഴേക്കു പോയി….
മുകളിൽ എത്തി കഴിഞ്ഞാൽ നല്ല ഒരു പാസ്സേജ് ആണ്. ഇടത് സൈഡ് ഫുൾ ജനൽ പുറത്തോട്ടു നോക്കിയാൽ മുമ്പിൽ പാടം. അടിപൊളി വ്യൂ ആണ്… പിന്നെ രണ്ടു പാസ്സേജിൽ നിന്ന് കയറാവുന്ന രീതിയിൽ രണ്ടു മുറികൾ.. ആദ്യത്തെ മുറി ഞാൻ തുറന്നു നോക്കി. നല്ല വൃത്തിക്ക് തന്നെയാണ് കിടക്കുന്നത് പക്ഷെ പെട്ടി അവിടില്ല.. ഞാൻ അകത്തു കയറാതെ തന്നെ അടുത്ത റൂമിൽ ചെന്നു . പെട്ടി അവിടെയുണ്ട്…. ഞാൻ അകത്തേക്കു കയറി… പുറത്ത് നല്ല നിലാവുണ്ട്. കയറി ചെന്ന ഡോറിന് നേരെ മുമ്പിൽ തന്നെ മറ്റൊരു ഡോർ കണ്ടു. ആ ഡോർ തുറന്നു നോക്കണം എന്ന് തോന്നി…. ഞാൻ മുമ്പോട്ടു ചെന്നു ഡോറിന്റ കുറ്റി തുറന്ന്… എന്റെ പൊന്നെ… പടിവാതിൽ ഉള്ള ഒരു കുളം.. അതിന്റെ അറ്റം തൊട്ട് ദൂരെ കണ്ണെത്ത ദൂരം പാടം…. അടിപൊളി വ്യൂ….
ഇത് തുറന്നു കിടക്കട്ടെ എന്ന് വിചാരിച് ഞാൻ തിരിച്ച് ബെഡിനരികിൽ എത്തി
ജുബ്ബ ഊരി ഒരു വൈറ്റ് Tഷർട്ട് എടുത്തതും
.ഉത്തര അകത്തേക്കു വന്ന്..
“ഹരിയേട്ട.. ” ഉത്തര എന്നെ വിളിച്ചു. ഷർട്ട് ഇടാതെ നിൽക്കുന്ന എന്റെ ബോഡിയിലെക് അവളുടെ കണ്ണുകൾ പോകുന്നത് ഞാൻ കണ്ടു… ജിം വർക്ഔട് ചെയ്യാറുള്ള ബോഡി ആയതിനാൽ. എന്റെ ശരീരം നല്ലതുപോലെ ഉറച്ചതായിരുന്നു…
“എന്താ ”
ഞാൻ ചോദിച്ചു.
എന്തോചിന്തിച്ചു നിന്ന അവൾ. ചെറിയ ഞെട്ടലിന് ശേഷം.
“കഴിക്കണ്ടേ വാ എനിക്ക് വിശക്കുന്നു ”
(എന്ന് പറഞ്ഞ് തിരിഞ്ഞ അവളുടെ എക്സ്പ്രഷൻ കാണേണ്ടത് തന്നെയാരുന്നു ഉത്തര എന്റെ ബോഡി നോക്കിയത് ഞാൻ കണ്ടപ്പോ. ആ ചമ്മൽ
ഇഇഇസ്സ്.. എന്ന് എരിവു വലിച്ച് . ഒരു കണ്ണിറുക്കി.. അയ്യേ…. എന്നൊരു ലുക്ക്…)
“ഞാൻ പെട്ടന്ന് തന്നെ താഴേക്കു ചെന്നു . കഴിക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു. ഇന്നിനി കല്യാണവീട്ടിലേക് പോവണ്ട താമസിച്ചില്ലേ “.അതു ഞങ്ങളും ശരി വച്ചു.