നേരെതെ ചോദിച്ചില്ലേ… എന്താണ് ദേഷ്യം തോന്നാത്തത് എന്ന്….”
മ്മ്മ് (എന്ന് അവൾ മൂളി )
ഉത്തരയുടെ കതിൽ മുട്ടുന്ന പോലെ ചുണ്ട് അടുപ്പിച്ചു പറഞ്ഞു
ഇഷ്ടവാ നിന്നെ.. ഒരുപാട്… മാത്രമല്ല!! ഭഗവാന്റെ മുമ്പിൽ ഞാൻ താലി കെട്ടിയ പെണ്ണാ നീ……..
(തിരുമേനി നടതുറക്കുന്നു )
കണ്ണന്റെ വിഗ്രഹം അവൾ കാണുമ്പോ അവളുടെ കാതിൽ ഞാൻ അടുത്തതായി പറഞ്ഞത്..)
എന്റെ ഭാര്യ….
( ആ ഭാര്യക്ക്.. സിനിമയിൽ ആരുന്നേൽ. ഒരു സൈലൻസും എക്കോയും ഉണ്ടായേനെ ) ഞാൻ മനസുരുകി പ്രാർത്ഥിച്ചു. കണ്ണനെ നോക്കി. ഞങ്ങളെ കാത്തുകൊള്ളണമേ..
കണ്ണനെ നോക്കി പ്രാർത്ഥിച് അവൾ തിരിഞ്ഞു എന്നെ നോക്കി
ഞാൻ കണ്ടത്
ഈറനണിഞ്ഞ കണ്ണുകൾ എന്നെ പ്രണയം കൊണ്ട് നോക്കുന്നതാ…
അമ്പലത്തിൽ ആയതു കൊണ്ട് അവൾ കെട്ടിപിടിച്ചില്ല. ഇല്ലെങ്കിൽ അവൾ അതു ചെയ്തേനെ.
ഞങ്ങൾ പ്രസാധമെല്ലാം വാങ്ങി അമ്പലത്തിനു പുറത്തു വന്ന് വളരെ സന്തോഷത്തിൽ അതുവഴി നടന്നു…
ഞാൻ ഇടയ്ക്ക് ഇടയ്കിടയ്ക് അവളെ നോക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ട്.. അങ്ങനെ ഞങ്ങൾ വീടെത്തി…
രണ്ടുപേരും നന്നായി തൊഴുതോ. പിന്നെ. മോളുടെ അച്ഛൻ വിളിച്ചാരുന്നു. ഞാൻ പറഞ്ഞു അമ്പലത്തിൽ പോയതുകൊണ്ട് ഫോൺ കൊണ്ടു പോയി കാണില്ല .. വരുമ്പോൾ തിരിച്ചു വിളിക്കാൻ പറയാം..
അച്ഛൻ പറഞ്ഞു..
ഞാൻ അത് കേട്ടുകൊണ്ട് റൂമിലേക്കു നടന്നു
ഞാൻ മൊബൈലും എടുത്ത് എന്റെ സ്പോട്ടിലേക്ക് ചാരുകസേരയിലേക്ക്. നടന്നു
തൊട്ടുപുറകെ അവളും റൂമിലേക്ക് എത്തി അവളുടെ മൊബൈൽ എടുത്ത് അച്ഛനെ വിളിച്ചു )
എന്താ അച്ഛാ വിളിച്ചേ… (മറുപുറത് നിന്ന് പറയുന്നത് കേട്ൾക്കാൻ പറ്റിയില്ല )
അയ്യോ ഞാനത് മറന്നിരിക്കുവാരുന്നു..
അവളോട് പറയല്ലേ…
. വരും എന്ന് പറഞ്ഞേക്ക്…..
…
നിക്ക് സുഖമാണച്ചാ …..kk
എല്ലാരേം തിരക്കിന് പറയണേ ഞാൻ അമ്പലത്തിൽ നിന്ന് വന്നതേയുള്ളൂ ഞാൻ ഡ്രസ്സ് ഒക്കെ ഒന്ന് മാറിക്കോട്ടെ..?
Kk. Bye….
ഇവിടെ വന്നിട്ട് അവൾ ആദ്യമായിട്ടാണ് ഇത്രയും ഹാപ്പിയായി അവളുടെ വീട്ടുകാരോട് സംസാരിക്കുന്നത് ഞാൻ കാണുന്നത്
അവൾ എന്റെ അടുത്തേക്ക് വന്നു
ഹരിയേട്ടാ….(അവൾ വളരെ സ്നേഹത്തോടെ
എനിക്ക് കുളിരുകോരി….)
എന്ത (ഞാൻ തിരക്കി..)
നാളെ എന്റെ ഫ്രണ്ടിന്റെ കല്യാണമ. “ദിവ്യ”
ഞാൻ മറന്നേ പോയി…
നമുക്ക് അവളുടെ കല്യാണത്തിന് പോണം..
നാളേക് ആകണ്ട ഇന്നേ പോയേക്കാം…
ഞാൻ അല്ലെങ്കിലും വിചാരിച്ചിരിക്കുകയായിരുന്നു തന്റെ വീട്ടിൽ വിരുന്നിന് വന്നപ്പോൾ ഒന്നു മനസമാധാനത്തോട് നിൽക്കാൻ പറ്റിയില്ല…
എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലുള്ള തറവാട്.
കുളവും പാടവും കുടുംബ ക്ഷേത്രവും ഒക്കെയുള്ള ഒരു അടിപൊളി തറവാട്
എനിക്ക് ഒത്തിരി ഇഷ്ടമാണ്….
അവൾ എന്നെ പിച്ചി…..
ഹാ….. എന്തിനാ പിച്ചിയെ എനിക്ക് വേദനിച്ചു…….(ഞാൻ ചോദിച്ചു..
(അവൾ തിരിഞ്ഞു ഓടിക്കൊണ്ട് )
ഒന്നുമില്ല…..അമ്മയോട് പറഞ്ഞേച് വരാം….
വേഷം ഞങ്ങൾ രണ്ടും മാറിയില്ല…
സാധനങ്ങൾ എല്ലാം വളരെ വേഗത്തിൽ തന്നെ പായ്ക്ക് ചെയ്തു.
“അച്ഛാ ഞാൻ വൈറ്റ് ബെൻസ് ഒന്നെടുക്കുവാ ”
അവളുടെ കൂട്ടുകാരീടെ കല്യാണമാ നാളെ.
തലേദിവസം ചെന്നേക്കാം
അവർക്ക് ഒരു സന്തോഷമാകട്ടെ… (അച്ഛനോട് പറഞ്ഞു. )
ആ വിരുന്നിനു പോയെ പിന്നെ നീ അങ്ങോട്ട് പോയിട്ടില്ലല്ലോ.. ഒരാഴ്ച കഴിഞ്ഞിട്ട് വന്നാൽ മതി.
((അച്ഛൻ പറഞ്ഞതിന് ഞാൻ തലയാട്ടി….) ആം….
അവൾ വേഗം തന്നെ അച്ഛനോടും
അവൾ യാത്ര പറഞ്ഞു കാറിൽ കയറി….
അവൾ വലതുകാൽ എടുത്തു വെച്ചതും…അതുവരെ കേട്ട പാട്ട് പ്ലേ.. ചെയ്തു