ഛീ പുല്ലെ…. (ഞാൻ പല്ല് കടിച് പറഞ്ഞു…കൈ താഴ്ത്തി.)…അതും പറഞ്ഞവൾ താഴേക്കു പോകുവാൻ ഡോർ തുറന്ന് നോക്കിയത് കരഞ്ഞു കണ്ണ് കലങ്ങിയ അമ്മയുടെ മുഖത്തെക്കാണ്….
അമ്മ..
എന്റെ നെഞ്ചിൽ ഇടി വെട്ടിയപോലെ ഞാൻ സ്തംഭിച്ചു നിന്നു
..അവളും അമ്മയെ നോക്കി കണ്ണുനീർ പൊഴിച്ചു…
(അമ്മ അവളെയും കൈ പിടിച്ചു എന്റെ അടുക്കലേക്ക്.വന്ന്….എന്റെ നേരെ കൈ ചൂണ്ടി. ചോദിച്ചു .)
മോൾക് ഇവനെ കൊല്ലണോ…
( ഒന്നു പകച്ചു പോയെങ്കിലും അവൾ പറഞ്ഞു ) വേണ്ട… (തലയാട്ടി )
പ്കഷെ അമ്മേ.. ഞാൻ
(അമ്മ അവളുടെ വാക്കുകൾ തടഞ്ഞു )
“മോളെ നിങ്ങളുടെ കോളേജിൽ നടന്ന എല്ലാ സംഭവവും ഞാൻ അറിഞ്ഞതാണ്.!!
(ഞങ്ങൾ രണ്ടുപേരും ഒന്ന് ഞെട്ടി ) മനു വേറെ കോളേജിൽ ആരുന്നെങ്കിലും. ഇവൻ പരീസിലേക് പോയപ്പോ. മനുവിനെ കൊണ്ട് കോളേജിൽ നടന്നതൊക്കെ ഇവന്റെ കൂട്ടുകാർ വഴി അന്വേഷിച്ചറിഞ്ഞു.)
ഇവൻ നിന്നോട് ചെയ്തത് തെറ്റാണെന്ന്. അത് മനസിലാക്കിയത് കൊണ്ട് തന്നെയാ… അവനെകൊണ്ട് തന്നെ മോളെ താലി കെട്ടിച്ചത്…
ആ ബ്രോക്കർ വന്നപ്പോ സമ്മതം മൂളിയത്… മനു നേരത്തെ നിന്റെ ഫോട്ടോ കാണിച്ചിട്ടുള്ളത് കൊണ്ട് എനിക്ക് മനസിലായിരുന്നു…. അത് ഉത്തര തന്നെയാണെന്ന്…
മോള് തന്നെ എന്റെ മരുമകൾ ആകണം എന്ന് ഞാൻ ആഗ്രഹിച്ചു….
ഞാൻ കരുതിയത് ആദ്യത്തെ കുറച്ചു ദിവസം കഴിഞ്ഞു നിങ്ങൾ ഓകേ ആവുമെന്ന….
പക്ഷെ…
(ഒന്ന് സൈലന്റെ ആയ ശേഷം വീണ്ടും അമ്മ പറഞ്ഞ് തുടങ്ങി.)
മോളെ… ഈ താലിക് കുറച്ചു കർത്തവ്യങ്ങൾ ഉണ്ട്..
ദൈവത്തെ സാക്ഷി നിർത്തി ഞങ്ങൾ കുടുംബക്കാരെല്ലാം ചേർന്നല്ലേ നിങ്ങളുടെ കല്യാണം മംഗളമായി നടത്തിയത്. നിങ്ങള് രണ്ടുപേരും മാത്രമല്ല അതിലൂടെ ഒന്നിച്ചത് രണ്ടു കുടുംബങ്ങൾ കൂടിയ. .ഞാനും കൃഷ്ണേട്ടനും. എന്ത് തെറ്റാ മോളോട് ചെയ്തത് ഒന്ന് പറഞ്ഞു താ..മോള്.
..(അമ്മ കരഞ്ഞു.. ഉത്തരയും.)
എന്റെ മകൻ ചെയ്ത തെറ്റിന് പ്രയാസചിത്തം എന്ന രീതിയിൽ തന്നെയാ ഞാൻ ഈ കല്യാണം ആലോചിച്ചത്… പക്ഷെ മോളിവിടെ വന്ന് എന്നോട് ഇടപെടുന്ന രീതിയൊക്കെ കണ്ടപ്പോ എനിക്ക് എന്റെ സ്വന്തം മോളെ പോലെയാ തോന്നിയത്… എന്റെ മോള് വന്നതിനു ശേഷമാ. അമ്മയ്ക്ക് ഒരു കൂട്ടായത്… എനിക്ക് കുറച്ചു നേരത്തെ തന്നെ ഒരു മകൾ കൂടെ ഉണ്ടാവേണ്ടതാരുന്നു എന്ന ചിന്തയും വന്നത്….
(ഉത്തര പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപിടിച്ചു.)
.. അമ്മേ എന്നോട് പൊറുക്കമ്മേ എന്റെ പകയാണ് എന്നെ കൊണ്ട് ഇങ്ങനൊക്കെ ചെയ്യിപ്പിച്ചത്.. അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ ഒരുപാട് തകർന്നു.. പിന്നീട് ഒരുപാട് സമയം എടുത്തു ഒന്ന് നേരെ ആവാൻ…
എനിക്കറിയാം… (അമ്മ അവളെ സമാധാനിപ്പിച്ചുകൊണ്ട് )
ഇവൻ ഇവന്റെ കൂട്ടുകാരന് വേണ്ടി നിന്നോട്.