…ഇനി അടിതുടങ്ങുമ്പോൾ ആദ്യമേയിറങ്ങി ഓടാനാണോ ആവോ..??
“”…മീനൂ… നോക്കിനിയ്ക്കാണ്ട് പോയി കുടിയ്ക്കാനെന്തേലുമെടുക്ക്… മ്മ്മ്..!!”””_ രേവുആന്റി ഓഡറിട്ടതും പുള്ളിക്കാരി മനസ്സില്ലാമനസ്സോടെ എല്ലാരെയുമൊന്ന് പാളിനോക്കിയശേഷം ഷോളിൽ വിരല് ചുറ്റിയുമഴിച്ചുംകൊണ്ടകത്തേയ്ക്ക് ആടിയാടിത്തന്നെ പോയി…
“”…എന്താ മോളേ… കല്യാണമായ്ട്ട് ഒരുഷാറുമില്ലല്ലോ..?? എന്തുപറ്റി ടെൻഷനാണോ..??”””_ മീനാക്ഷിയുടച്ഛൻ കീത്തുവിനോടുചോദിച്ചതും അവൾമറുപടി കഷ്ടപ്പെട്ടുണ്ടാക്കിയ ചെറുചിരിയിലൊതുക്കി…
“”…ഇതിലൊന്നും ടെൻഷനാവേണ്ടകാര്യമില്ല മോളേ… ഇതൊക്കെ ഒറ്റത്തവണത്തെ എക്സ്പീരിയെൻസാണ്… പരമാവധി എൻജോയ്ചെയ്യണം… അല്ലേ ഡോക്ടറേ..??”””_ പുള്ളി പറഞ്ഞശേഷം അച്ഛനെ കൂട്ടുപിടിച്ചപ്പോൾ അച്ഛനുമൊന്നു ചിരിച്ചു…
“”…എന്തായാലും നിങ്ങടിഷ്ടത്തിന് മോള് നിന്നുതന്നില്ലേ… അതന്നെയൊരു ഭാഗ്യാ… ഇവിടേമുണ്ടൊരെണ്ണം, വയസ്സു പത്തിരുപത്തഞ്ചായി… എത്ര കല്യാണാലോചന വന്നെന്നറിയോ..?? പെണ്ണമ്പിനും വില്ലിനുമടുക്കുന്നില്ല..!!”””_ രേവുആന്റി കീത്തുവിനെപുകഴ്ത്തി മീനാക്ഷിയെതാറ്റുമ്പോൾ അച്ഛൻ തലചെരിച്ചെന്നെ തുറിച്ചൊന്നുനോക്കി…
അവള് കല്യാണത്തിനു സമ്മതിയ്ക്കാതെ നിൽക്കുന്നതിന്റെ കാരണം ഞാനാണെന്നാണ് പുള്ളിയുടെനിഗമനം…
പിന്നെയും കുറച്ചുസമയംകൂടിയാ സംസാരംതുടരുമ്പോൾ മീനാക്ഷി വലിയൊരു ട്രേയിൽ ജ്യൂസുമായിവന്നു…
“”…രാജീവേ… എന്നാ നമ്മളുവന്ന കാര്യമ്പറയാലോ..!!”””_ അച്ഛൻ പ്രധാനകാര്യത്തിലേയ്ക്ക് കടക്കാനൊരുങ്ങിയതും മീനാക്ഷി പെട്ടെന്ന് ട്രേയും ടേബിളിന്പുറത്തുവെച്ച് പിന്നിലേയ്ക്കു വലിഞ്ഞു…